Monday, April 29, 2024
spot_img

‘ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനൽ മത്സരം തന്റെ അവസാന മത്സരമായിരിക്കും; ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അമ്പട്ടി റായിഡു

ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അമ്പട്ടി റായിഡു.. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനൽ മത്സരം തന്റെ അവസാന മത്സരമായിരിക്കുമെന്ന് റായിഡു പ്രഖ്യാപിച്ചു. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ താരമാണ് റായിഡു.നേരത്തെ 2019ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ആഭ്യന്തര ക്രിക്കറ്റിൽ നിന്നും റായിഡു വിരമിച്ചിരുന്നു.എങ്കിലും ഐപിഎല്ലിൽ കളി തുടർന്നു.ഇത്തവണ നിറം മങ്ങിയ പ്രകടനമാണ് റായിഡുവിൽ നിന്നുണ്ടായത്. 15 മത്സരങ്ങളിൽ നിന്ന് 139 റൺസ് മാത്രമാണ് താരം നേടിയത്.

204 ഐപിഎൽ മത്സരങ്ങളാണ് റായിഡു കളിച്ചിട്ടുള്ളത്. 14 സീസണുകളിലായി 11 പ്ലേ ഓഫുകളും എട്ട് ഫൈനലും കളിച്ചിട്ടുണ്ട്. മുംബൈക്കും ചെന്നൈക്കുമൊപ്പം അഞ്ച് ഐപിഎൽ കിരീടങ്ങളും നേടി. രാജ്യാന്തര മത്സരത്തിൽ 55 ഏകദിനങ്ങളിൽ കളിച്ചു. മൂന്ന് സെഞ്ച്വറികളും പത്ത് അർദ്ധ സെഞ്ച്വറികളുമടക്കം 1649 റൺസ് നേടി.

Related Articles

Latest Articles