Thursday, January 8, 2026

ഓണക്കാലത്തും തെരുവ് നായപ്പേടിയിൽ പുറത്തിറങ്ങാനാകാതെ ജനം !രാജകുമാരിയിൽ തെരുവുനായയുടെ ആക്രമണത്തിൽ 3 പേർക്ക് പരിക്കേറ്റു

രാജകുമാരി : തെരുവ് നായ ഭയപ്പാടൊതുങ്ങാതെ സംസ്ഥാനം. ഇടുക്കിയിലെ രാജകുമാരിയിൽ തെരുവുനായയുടെ ആക്രമണത്തിൽ 3 പേർക്ക് പരുക്കേറ്റു. ഉടുമ്പൻചോല രാമനാഥൻ ഇല്ലം വീട്ടിൽ വീരകണ്ണനെയും അർച്ചനയുടെയും മകൻ ദർശൻ (11), കുളപ്പാറച്ചാൽ തേവർകാട്ട് കുര്യൻ (68), രാജകുമാരി അറയ്ക്കക്കുടിയിൽ ജയിംസ് മാത്യു (52) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്.

ദർശനെ രാവിലെ ഒൻപത് മണിയോടെ രാജകുമാരി ടൗണിൽ വച്ചും കുര്യനെ പതിനൊന്ന് മണിയോടെ രാജകുമാരി പള്ളിയുടെ സമീപത്തുവച്ചും ജയിംസിനെ പതിനൊന്നരയ്ക്ക് വീട്ടുമുറ്റത്ത് വച്ചുമാണ് തെരുവുനായ ആക്രമിച്ചത്. വെളുത്ത നിറമുള്ള തെരുവുനായയാണ് ഇവരെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles