Tuesday, December 16, 2025

പശ്ചിമബംഗാളിൽ പടക്കനിർമ്മാണശാലയിൽ സ്‌ഫോടനം; മൂന്നുപേർ കൊല്ലപ്പെട്ടു; പിന്നിൽ ദുരൂഹത

കൊൽക്കത്ത: പശ്ചിമബംഗാളിൽ പടക്കനിർമ്മാണശാലയിൽ സ്‌ഫോടനം(Blast). സംഭവത്തിൽ മൂന്നുപേർ മരിച്ചു.
പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ അനധികൃത പടക്ക നിർമ്മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നോദാഖാലി സ്വദേശി അഷിം മൊൻഡാലിന്റെ ഉടമസ്ഥതയിലുള്ള രണ്ടുനില കെട്ടിടത്തിലാണ് ഈ യൂണിറ്റ് പ്രവർത്തിച്ചു കൊണ്ടിരുന്നത്.

സ്‌ഫോടനത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു. സമീപത്തുള്ള കെട്ടിടങ്ങളിലും വിള്ളൽ ഉണ്ടായിട്ടുണ്ട്. മൂന്ന് സ്‌ഫോടനങ്ങളാണ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായത്. കെട്ടിട ഉടമയേയും ഒരു സ്ത്രീയേയും മാത്രമാണ് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട മൂന്നാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതിയും ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Related Articles

Latest Articles