Thursday, May 2, 2024
spot_img

ഏപ്രിലിൽ കേരളം പോളിംഗ് ബൂത്തിലേക്ക്; പതിനെട്ട് ദിവസത്തിനകം പെരുമാറ്റച്ചട്ടം നിലവിൽ വരും|Election

തിരുവനന്തപുരം: നിയമ സഭ തിരഞ്ഞെടുപ്പ് വിഷുവിന് മുമ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ആലോചിക്കുന്നു. വിഷുവിനു മുമ്പ് തിരഞ്ഞെടുപ്പ് നടത്തി മേയ് പകുതിയോടെ തിരഞ്ഞെടുപ്പ് ഫലം വരുന്ന തരത്തിൽ ക്രമീകരണങ്ങൾ നടത്താനാണ് കമ്മിഷന് താത്പര്യമെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഈ മാസം അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ഇതിന്റെ പ്രാരംഭ നടപടികളിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കടന്നുവെന്ന് കമ്മിഷൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു.തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടേയും മുന്നൊരുക്കങ്ങളുടേയും ഭാഗമായി കമ്മിഷൻ അംഗങ്ങൾ കേരളം അടക്കമുളള സംസ്ഥാനങ്ങൾ സന്ദർശിക്കും.

ഇന്ന് സംഘം തമിഴ്‌നാട്ടിൽ സന്ദർശനം നടത്തുന്നുണ്ട്. വെളളിയാഴ്ച സംഘം പുതുച്ചേരി സന്ദർശിക്കും. ഇതിനുശേഷം ശനിയാഴ്‌ചയാകും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ നേതൃത്വത്തിലുളള സംഘം കേരളത്തിലെത്തുക. ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിലെ ഉദ്യോഗസ്ഥർ, സർക്കാർ പ്രതിനിധികൾ, രാഷ്ട്രീയപാർട്ടികൾ തുടങ്ങിയവരുമായി ചർച്ച നടത്തും.നേരത്തെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങൾ പശ്ചിമ ബംഗാളിലും അസമിലും സന്ദർശനം നടത്തിയിരുന്നു. പശ്ചിമബംഗാളിൽ അധികമായി സുരക്ഷാസേനയെ വിന്യസിക്കണമെന്നും, കൂടുതൽ ഘട്ടങ്ങളായി വോട്ടെടുപ്പ് നടത്തണമെന്നുമാണ് രാഷ്ട്രീയപാർട്ടികൾ മുന്നോട്ടുവച്ച അഭിപ്രായം. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മൂന്നാമത്തെ തിരഞ്ഞെടുപ്പിലേക്കാണ് കേരളം പോവുന്നത് .ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന സ്ഥിതിയിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ എന്താ എന്ന കേന്ദ്ര സർക്കാർ ആലോചനയ്ക്കു പൊതു ജനാഭിപ്രായം ഏറാൻ ഉള്ള സാഹചര്യം മലയാളികൾക്കിടയിൽ തന്നെ ഉണ്ട്.

Related Articles

Latest Articles