Monday, May 20, 2024
spot_img

ആശ്വാസകരമായ റിപ്പോർട്ട്; ഒമിക്രോൺ ഡെൽറ്റ വൈറസിനേക്കാൾ അപകടകരമല്ല; നിർണ്ണായക കണ്ടെത്തലുമായി വിദഗ്ധർ

ലക്നൗ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ (Omivron Virus) ഡെൽറ്റ വൈറസിനേക്കാൾ അപകടകരമല്ലെന്ന് കണ്ടെത്തൽ. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഈ വകഭേദം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുപി സർക്കാർ നടത്തിയ ഒരു പ്രത്യേക പഠനത്തിലാണ് ഇത്തരമൊരു ആശ്വാസകരമായ കണ്ടെത്തൽ പുറത്തുവന്നത്. ദക്ഷിണാഫ്രിക്കയിൽ രൂപംകൊണ്ട പുതിയ വകഭേദത്തിന്റെ വ്യാപനം പരിശോധിക്കാൻ ഉത്തർപ്രദേശ് സർക്കാർ ഒരു കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ പല നിർണ്ണയാക വിവരങ്ങളാണ് കണ്ടെത്തിയത്. ഡോ. ആർ.കെ. ഡിമാന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ വാക്‌സിനേഷൻ ഈ വകഭേദത്തിനെതിരെയുള്ള ഏറ്റവും ശക്തമായ ആയുധം തന്നെയാണെന്നാണ് കണ്ടെത്തിയത്.

അതേസമയം വർദ്ധിച്ചുവരുന്ന മെഡിക്കൽ സൗകര്യങ്ങളും മതിയായ മെഡിക്കൽ വിഭവങ്ങളുടെ സാന്നിധ്യവും കണക്കിലെടുത്ത് പുതിയ വകഭേദത്തെ നേരിടാൻ ഉത്തർപ്രദേശ് പൂർണ്ണമായും തയ്യാറാണ്.
മറ്റ് രാജ്യങ്ങളിൽ ഒമിക്രോണിന്റെ വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത്, ഈ പുതിയ വേരിയന്റിനെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് വ്യത്യസ്ത വശങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും ഡോക്ടർ ഡിമാൻ പറഞ്ഞു. ഈ പ്രത്യേക യോഗത്തിൽ, കൊറോണയുടെ ഈ പുതിയ വകഭേദം അതിവേഗം പടരുന്നുവെന്നും അതിന്റെ വ്യാപനനിരക്കും ഉയർന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ ഇത് മുമ്പത്തെ ഡെൽറ്റാ വകഭേദത്തെക്കാൾ അപകടകരമല്ല. വിദഗ്ധരുടെ വിലയിരുത്തൽ അനുസരിച്ച്, ഡെൽറ്റയെ അപേക്ഷിച്ച് ഈ പുതിയ വേരിയന്റിൽ നിന്നുള്ള മരണനിരക്ക് വർദ്ധിക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാമത്തെ തരംഗം പൊട്ടിപ്പുറപ്പെടുന്നത് ഒഴിവാക്കാൻ, പ്രതിരോധ കുത്തിവയ്പ്പിനൊപ്പം കോവിഡ് പ്രോട്ടോക്കോൾ എല്ലാവരും കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒമിക്രോൺ വകഭേദം ബാധിച്ച രാജ്യങ്ങളുടെ പട്ടിക വളരുന്നതിനാൽ ഇന്ത്യ അതീവ ജാഗ്രതയിലാണ്.

Related Articles

Latest Articles