International

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; വിദ്യാർത്ഥി സഹപാഠികൾക്ക് നേരെ ഇരുപത് തവണ വെടിയുതിർത്തു; മൂന്ന് മരണം, എട്ടുപേർക്ക് പരിക്ക്

ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ് (Gunshot). യുഎസിലെ ഒരു സ്‌കൂളിൽ സഹപാഠികളെ വിദ്യാർത്ഥി വെടിവെച്ചുകൊന്നു. മിഷിഗൺ ഹൈസ്‌കൂളിലാണ് ദാരുണ സംഭവം അരങ്ങേറിയത്. 15 വയസ്സുകാരനായ വിദ്യാർത്ഥിയുടെ വെടിയേറ്റ് മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മിഷിഗൺ പോലീസ് അറിയിച്ചു. 14, 17 വയസ്സുള്ള രണ്ട് പെൺകുട്ടികളും 16 വയസ്സുള്ള ആൺകുട്ടിയുമാണ് മരണപ്പെട്ടത്. 15 മുതൽ 20 തവണ വിദ്യാർത്ഥി വെടിയുതിർത്തെന്നാണ് പോലീസ് കണ്ടെത്തൽ.

സംഭവത്തിൽ വിദ്യാർത്ഥിയെ സ്‌കൂളിൽ വച്ച് തന്നെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
പരിക്കേറ്റവരിൽ ഒരാൾ അധ്യാപികയാണ്. സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഞെട്ടൽ രേഖപ്പെടുത്തി. അമേരിക്ക അഭിമുഖീകരിക്കുന്ന പ്രത്യേക അവസ്ഥയെന്നാണ് മിഷിഗൺ ഗവർണർ ഗ്രേറ്റ്‌ചെൻ വിറ്റ്‌മെർ വിശേഷിപ്പിച്ചത്. വടക്കൻ ഡിട്രോയിറ്റിൽ നിന്നും 65 കിലോമീറ്റർ അകലെയുള്ള മിഷിഗൺ ഓക്‌സ്‌ഫോർഡ് ഹൈസ്‌കൂളിലാണ് തോക്കുമായെത്തിയ വിദ്യാർത്ഥി തന്റെ സഹപാഠികൾക്ക് നേരെ വെടിയുതിർത്തത്. പ്രകോപനത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

admin

Recent Posts

എന്താണ് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന?വെറും 20 രൂപ അടച്ചാൽ രണ്ട് ലക്ഷത്തിന്റെ ഇൻഷുറൻസ്

എന്താണ് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന?വെറും 20 രൂപ അടച്ചാൽ രണ്ട് ലക്ഷത്തിന്റെ ഇൻഷുറൻസ്

15 mins ago

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകും

തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് ഇ…

21 mins ago

കെനിയക്കാരൻ 6.5 കോടിയുടെ കൊക്കൈനുമായി വിമാനമിറങ്ങിയത് ആർക്ക് വേണ്ടി? കൊച്ചിയിലെ ഇടപാടുകാർക്കായി അന്വേഷണം ഊർജ്ജിതമാക്കി ഡിആർഐ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 6.5 കോടിയുടെ കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിലായ കേസിൽ കൊച്ചിയിലെ ഇടപാടുകാരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി…

37 mins ago

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ഇനി തിരുവനന്തപുരത്ത് പൗർണ്ണമിക്കാവിൽ കാണാം! രാജസ്ഥാനിൽ നിർമ്മിച്ച വിഗ്രഹം കേരളത്തിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ഇനി തിരുവനന്തപുരത്ത് കാണാം. വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ…

1 hour ago

അന്ന് ചരിത്രം പിറന്നു. ആഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ സൈന്യം രചിച്ച വീര ഇതിഹാസം

അന്ന് ചരിത്രം പിറന്നു. ആഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ സൈന്യം രചിച്ച വീര ഇതിഹാസം

1 hour ago

ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന ! ഹൂതികൾ ആക്രമിച്ച പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു ! 22 ഇന്ത്യക്കാരുൾപ്പെടെ 30 ജീവനക്കാരും സുരക്ഷിതർ

ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…

10 hours ago