ചെന്നൈ: തിരുനെല്‍വേലിയില്‍ സ്വകാര്യ സ്കൂള്‍ (School) കെട്ടിടം തകര്‍ന്നു വീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ സഞ്ജയ്, വിശ്വരഞ്ജന്‍ എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. എസ്എസ് ഹൈറോഡിലെ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അത്യാഹിതമുണ്ടായത്.
എസ്എസ് ഹൈറോഡിലെ ഷാഫ്റ്റര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലാണ് അത്യാഹിതമുണ്ടായത്. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ ശുചിമുറിയുടെ പുറത്തേക്കുള്ള ചുറ്റുമതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. കെട്ടിടത്തിന് സമീപത്ത് നിരവധി കുട്ടികളുണ്ടായിരുന്നു. ഈ വിദ്യാർഥികൾക്ക് പരുക്കേറ്റു. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കൾ സ്കൂളിന്റെ വസ്തുവകകൾ നശിപ്പിക്കുകയും വ്യാപക അക്രമം അഴിച്ചുവിടുകയും ചെയ്തു. പിന്നാലെ ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

