തിരുവനന്തപുരം: മൂന്നംഗസംഘത്തെ കഞ്ചാവും നാടന്‍ ബോംബുകളുമായി പിടികൂടി. ഇവർ കഞ്ചാവ് വിൽപ്പനയും നടത്തിയിരുന്നവരാണെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം വെമ്പായം തേക്കട പാറപ്പൊറ്റയില്‍ ലക്ഷ്മി ഭവനില്‍ കണ്ണന് എന്ന് വിളിക്കുന്ന മിഥുന്, കാഞ്ഞിരംപാറ ബി.പി.കെ നഗറില്‍ കണ്ണന് എന്ന് വിളിക്കുന്ന സാഗര്‍, കരകുളം ചക്കാലമുകള്‍ സി.എസ്.ഐ ചര്‍ച്ചിന് സമീപം പപ്പടം എന്ന് വിളിക്കുന്ന നിധിന് എന്നിവരെയാണ് സിറ്റി സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ്ഫോര്‍ ഓര്‍ഗനൈസിഡ് ക്രൈംസ് ടീമിന്റെ സഹായത്തോടെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
നാര്‍ക്കോട്ടിക് സെല്‍ എ.സി.പി ഷീന്‍ തറയലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലായിരുന്നു. മിഥുനെതിരെ സ്ഫോടകവസ്തു നിയമപ്രകാരമുള്ള കേസുകളും അടിപിടികേസുകളും വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്.
വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒ സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജയപ്രകാശ്,സന്ദു,അരുണ്‍ പ്രസാദ്,സി.പി.ഒ ഹരികൃഷ്ണന് എന്നിവരും സ്പെഷ്യല്‍ ടീം അംഗങ്ങളും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

