Monday, May 20, 2024
spot_img

പു​തു​വ​ത്സ​രാ​ഘോ​ഷം : കോഴിക്കോട് ക​ഞ്ചാ​വു​മാ​യി യുവാവ് പിടിയിൽ

കോ​ഴി​ക്കോ​ട്:കോഴിക്കോട് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റി​ൽ. കോ​ട്ടൂ​ളി സ്വ​ദേ​ശി 25 കാരനായ അ​തു​ൽ ബാ​ബുവിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

അ​തു​ലി​ന്റെ പക്കൽ നിന്നും ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വാ​ണ് എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Articles

Latest Articles