Thursday, January 8, 2026

വയനാട് കൽപ്പറ്റയിൽ തെരുവ് നായ ആക്രമണം; 30 പേര്‍ക്ക് പരിക്ക്

 

വയനാട്: വയനാട് കൽപ്പറ്റയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 30 പേർക്ക് കടിയേറ്റു. പരിക്കേറ്റവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൽപ്പറ്റയിൽ
എമിലി, പള്ളിത്താഴേ റോഡ്, മെസ് ഹൗസ് റോഡ് എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കൈക്കും കാലിനുമാണ് കൂടുതൽ പേർക്കും കടിയേറ്റത്.

അതേസമയം മുണ്ടേരിയിൽ തെരുവ് നായ വീടിനുള്ളിൽ കയറി കുട്ടിയെ ആക്രമിച്ചു. കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനുള്ള ശ്രമങ്ങൾ നടത്തിവരുന്നുണ്ടെന്നാണ് പുറത്തുവരുന്നവിവരം.

Related Articles

Latest Articles