Wednesday, December 17, 2025

30 വർഷത്തെ ഇടവേള ! അഫ്ഗാനിസ്ഥാനുമായി വ്യാപാരബന്ധത്തിൽ ഏർപ്പെട്ട് റഷ്യൻ ഭരണകൂടം; പാകിസ്ഥാനും സഖ്യ കക്ഷികൾക്കും കനത്ത തിരിച്ചടി

മോസ്‌കോ : 30 വർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാനുമായി വ്യാപാരബന്ധത്തിൽ ഏർപ്പെട്ട് റഷ്യൻ ഭരണകൂടം. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനെതിരെ തുർക്കി അടക്കമുള്ള മറ്റു മുസ്ലിം രാജ്യങ്ങളെ കൂട്ടുപിടിച്ച് പാകിസ്ഥാൻ പ്രതിരോധം തീർക്കുന്നതിനിടെയാണ് റഷ്യ അഫ്ഗാനിസ്ഥാന് പിന്തുണയുമായി എത്തിയിരിക്കുന്നത്. പുതിയ വ്യാപാര ബന്ധത്തിന്റെ തുടക്കമായി കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാൻ കൃഷി മന്ത്രാലയം 25 ടൺ മാതളനാരങ്ങകൾ റോഡ് മാർഗം റഷ്യയിലേക്ക് അയച്ചു.

പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിലെ ടോർഗുണ്ടി തുറമുഖം വഴി അഫ്ഗാനിസ്ഥാൻ ആദ്യമായി റഷ്യയിലേക്ക് പുതിയ മാതളനാരങ്ങ കയറ്റുമതി ചെയ്തതായി അഫ്ഗാൻ സർക്കാരിന്റെ വക്താവ് അറിയിച്ചു.റഷ്യൻ ഇറക്കുമതിക്കാരുമായി ദീർഘകാല വാണിജ്യ ബന്ധം സ്ഥാപിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് താലിബാൻ കൃഷി മന്ത്രാലയം വ്യക്തമാക്കി.

ഏകദേശം 25,000 ഡോളർ വിലമതിക്കുന്ന ഈ പൈലറ്റ് കയറ്റുമതി റഷ്യൻ വിപണിയിലെ ആവശ്യകതയും ലോജിസ്റ്റിക്കൽ സാധ്യതയും വിലയിരുത്താൻ ഉപയോഗിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ പഴ കയറ്റുമതി വൈവിധ്യവൽക്കരിക്കുന്നതിനും പുതിയ വ്യാപാര ഇടനാഴികൾ തുറക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിത്. വിളവെടുപ്പ് സീസണിന്റെ അവസാനത്തോടെ 250 ടൺ വരെ കാണ്ഡഹാർ മാതളനാരങ്ങ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുമെന്ന് അഫ്ഗാനിസ്ഥാൻ കൃഷി മന്ത്രാലയം വ്യക്തമാക്കി.

Related Articles

Latest Articles