ബെംഗളൂരു: മലയാളികൾക്ക് എന്നും സമൃദ്ധിയും സന്തോഷവും നിറഞ്ഞതാണ് ഓണം വിഷു പോലുള്ള ആഘോഷങ്ങൾ.അന്യനാടുകളിൽ ജോലി ചെയ്യുന്നവർ പോലും ഈ വിശേഷ ദിവസങ്ങളിൽ സ്വന്തം നാട്ടിലേക്ക് വരും. ഈ വിശേഷ ദിവസങ്ങളിൽ എല്ലാ വർഷങ്ങളിലും തിരക്ക് ഏറും.അതിനായി വിഷുവിന് ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസി 31 പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 12 മുതല്‍ 14 വരെയുള്ള ദിവസങ്ങളിലാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക സര്‍വീസുകളുണ്ടാകുക. 13-നുമാത്രം 23 സര്‍വീസുകള്‍ നടത്തും. ആകെ സര്‍വീസുകളില്‍ 19 എണ്ണവും ഐരാവത് ക്ലബ് ക്ലാസ് ബസുകളാണ്.
കേരള ആര്‍ടിസിയും വിഷുവിനോടനുബന്ധിച്ച് പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. വരുംദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതല്‍ ബസുകള്‍ പ്രഖ്യാപിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. അതേസമയം, ഈസ്റ്റര്‍, വിഷു, ഈദുല്‍ ഫിത്തര്‍ എന്നിവയോടനുബന്ധിച്ച് പ്രത്യേക തീവണ്ടി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മലയാളി സംഘടനകള്‍ റെയില്‍വേയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

