Monday, December 15, 2025

സംസ്ഥാനത്തെ 32 സ്‌കൂളുകൾ ഇനിമുതൽ മിക്‌സഡ് സ്‌കൂളുകൾ; സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി; സ്‌കൂളുകൾ മിക്‌സഡ് ആക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വി. ശിവൻകുട്ടി

സഹ വിദ്യാഭ്യാസം നടപ്പിലാക്കുക വിദ്യാർഥികൾക്കിടയിൽ ലിംഗ സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്തെ 32 സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളായി. സ്‌കൂളുകൾ മിക്‌സഡ് ആക്കിയത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ് എം വി സ്‌കൂളിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.

സ്‌കൂളുകൾ മിക്‌സഡ് ആക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ ബോയ്‌സ് ഗേൾസ് സ്‌കൂളുകൾ മിക്‌സഡ് ആക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദേശം 2022 ജൂൺ മാസത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. പിന്നാലെ ചില രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. എങ്കിലും വിദ്യാഭ്യാസവകുപ്പ് തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു. സംസ്ഥാനത്തെ സ്‌കൂളുകൾ മിക്‌സഡ് ആക്കണമെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനും ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ മുപ്പത്തിരണ്ട് സ്‌കൂളുകൾ മിക്‌സഡ് ആക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുന്നത്.

Related Articles

Latest Articles