Wednesday, May 22, 2024
spot_img

ഒന്നോ രണ്ടോ ആളുകളിൽ നിന്ന് തെറ്റായ പ്രവണത ഉണ്ടാകുമ്പോൾ സാമാന്യവൽക്കരിക്കാൻ കഴിയില്ല; ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാൻ എല്ലാ സർഫിക്കറ്റുകളിലും ഹോളോം ഗ്രാം ഉൾപ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു

കെ വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് കേസിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാൻ എല്ലാ സർഫിക്കറ്റുകളിലും ഹോളോം ഗ്രാം ഉൾപ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. ഒന്നോ രണ്ടോ ആളുകളിൽ നിന്ന് തെറ്റായ പ്രവണത ഉണ്ടാകുമ്പോൾ സാമാന്യവൽക്കരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു മഹാരാജാസിൽ പരിശോധനയ്ക്ക് നേരിട്ടെത്തും. ഈ വിഷയത്തിൽ മഹാരാജാസ് കോളേജ് പ്രിൻസിപ്പലും ചെയർമാനും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം, എസ്എഫ്ഐ മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് മാധ്യമങ്ങൾ നടത്തുന്നതെന്നും ഇത് ഇരട്ട താപ്പാണെന്നും ആർഷോ പ്രതികരിച്ചു.

Related Articles

Latest Articles