Friday, January 9, 2026

മദീനക്കടുത്ത് ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 35 പേര്‍ മരിച്ചു

റിയാദ്: സൗദിയില്‍ തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ് മറ്റൊരു വാഹനത്തിലിടച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്‌റ റോഡിലാണ് അപകടമുണ്ടായത്. ഉംറ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. കൂട്ടിയിടച്ച ശേഷം ബസിന് തീപിടിച്ചതാണ് വലിയ ദുരന്തത്തിനിടയാക്കിയത്‌.

39 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന കാര്യം വ്യക്തമല്ല. വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകര്‍ ബസിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.പരിക്കേറ്റവരെ അല്‍-ഹംന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Latest Articles