Monday, June 17, 2024
spot_img

35 ജനപ്രിയആപ്പുകൾ; ഇൻസ്റ്റാൾ ചെയ്താൽ അക്കൗണ്ട് കാലിയാകും; പരസ്യങ്ങൾ എത്തിക്കുന്നത് മാൽവെയർ സൈറ്റുകളിൽ

വാഷിംഗ്ടൺ: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നിയന്ത്രണമില്ലാതെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഇന്റർനെറ്റ് സുരക്ഷാ ഗവേഷകരായ ബിറ്റ്ഡിഫെൻഡർ. 35 മാൽവെയർ ആപ്ലിക്കേഷനുകളെക്കുറിച്ചാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രണ്ട് ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ആപ്പുകളിൽ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം അടിച്ചുമാറ്റാൻ പോലും കഴിയുന്ന ക്രമീകരണങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പേരിൽ മാറ്റങ്ങൾ വരുത്തിയും ഐക്കണുകളിൽ രൂപമാറ്റം വരുത്തിയുമാണ് ഉപയോക്താക്കളെ മാൽവെയറുകൾ ആക്രമിക്കുന്നത്. ഫോണിൽ ഇത്തരം ആപ്പുകളുടെ സാന്നിധ്യമുണ്ടെന്ന് സാധാരണ യൂസർമാർക്ക് ഒരിക്കലും കണ്ടെത്താനും സാധിക്കാത്തത് ഭീഷണി ഉയർത്തുന്നു.

ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ സിസ്റ്റം ആപ്പെന്ന നിലയിൽ രൂപവും പേരും മാറ്റാനും കഴിയുന്ന ആപ്പുകളുണ്ട്. അത് കൊണ്ട് തന്നെ ബാങ്കിങ് ആപ്പുകളിൽ നുഴഞ്ഞു കയറി പണം നഷ്ടപ്പെടുത്തി ഒരു തെളിവും അവശേഷിപ്പിക്കാതെ മുങ്ങാനും മാൽവെയറുകൾക്ക് കഴിയും. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫുൾ സ്‌ക്രീൻ പരസ്യങ്ങൾ ഫോണിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങും. ഇത്തരം പരസ്യങ്ങളിൽ ക്ലിക്ക് ചെയ്താൽ മാൽവെയർ സൈറ്റുകളിലേക്കാകും ഉപയോക്താക്കളെ കൊണ്ടെത്തിക്കുക.

Related Articles

Latest Articles