Saturday, May 25, 2024
spot_img

പെരുമ്പാവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; കാറിന് തീപിടിച്ചു; കാറിലെ ഓയിൽ ചോർന്നതാണ് തീപടരാൻ കാരണം

എറണാകുളം : പെരുമ്പാവൂർ കീഴില്ലത്ത് കാറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് കാറിന് തീ പിടിച്ചു. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണപ്പിള്ളയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ബൈക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ കാറിലെ ഓയിൽ ചോർന്നതാണ് തീപടരാൻ കാരണം. ഫയർ ഫോഴ്സ് എത്തി തീ അണച്ചു. ബൈക്ക് യാത്രികനെ നിസ്സാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ അതേ സമയം, തലസ്ഥാനത്തും സമാനമായ രീതിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. തിരുവനന്തപുരം നഗരൂരിലുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനുമാണ് മരിച്ചത്. സംഭവത്തിൽ തിരുവനന്തപുരം പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാസ് (30), ജാഫർഖാൻ (42) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതികൾ രണ്ടുപേരും വ്യാപാരികളാണ്. അമിത വേഗതയിലെത്തിയ ആഢംബര വാഹനം ഓടിച്ചത് ഷിറാസായിരുന്നു. പ്രതികളുടെ രക്തപരിശോധന നടത്തിയതിൽ നിന്നും ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.

Related Articles

Latest Articles