Sunday, December 21, 2025

മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് പരിസമാപ്തി; തത്വമയി ഒരുക്കിയ തത്സമയക്കാഴ്ചയിലൂടെ സത്രം ദർശിച്ചത് ഭക്ത സഹസ്രങ്ങൾ

ആറന്മുള : തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ മെയ് 10 മുതൽ നടന്നുവന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ സത്രം സമാപിച്ചു. വൈശാഖ മാസാചരണത്തിൻ്റെ ഭാഗമായിട്ടാണ് പാണ്ഡവീയ സത്രം അരങ്ങേറിയത്.

സത്രത്തിൻ്റെ സമാപന ദിവസമായ ഇന്ന് രാവിലെ 10 ന് പൃഥഗാത്മതാ പൂജ സമർപ്പണവും സർവ്വൈശ്വര്യ പൂജയം. ഉച്ചയ്ക്ക് 2 മണിയ്ക്ക് സത്ര സമാപന സഭയ്ക്ക് കേരള ഹൈക്കോടതി ജഡ്ജ് ഡോ. എൻ നഗരേഷ് തിരി തെളിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എ. പദ്മകുമാർ, സത്ര സമിതി ചെയർമാൻ അഡ്വ. ബി. രാധാകൃഷ്ണ മേനോൻ, ജനറൽ കൺവിനർ സുധീർ കെ. ബി., പള്ളിയോട സേവാ സംഘം സെക്രട്ടറി പാർത്ഥസാരഥി ആർ. പിള്ള, പബ്ലിസിറ്റി കൺവിനർ വി. സുരേഷ് കുമാർ, മാലേത്ത് സരളാദേവി, കെ.ആർ. രാജേഷ്, അയ്യപ്പൻകുട്ടി, പി. ആർ ഷാജി തുടങ്ങിയവർ സംസാരിച്ചു. വേദിയിൽ ഗോദാനവും നടന്നു.4 ന് നാദസ്വര കച്ചേരി വൈക്കം ഷാജി & പാർട്ടി. വൈകുന്നേരം 6 ന് കൂടി പിരിയലോടെ കൂടി സത്രത്തിന്റെ ചടങ്ങുകൾ സമാപിച്ചു. സത്ര സമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര ശുചീകരണവും നടന്നു.

പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്താൽ തത്വമയി ഒരുക്കിയ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ തത്സമയക്കാഴ്ചകൾ ഭക്തസഹസ്രങ്ങളാണ് ഒരേ സമയം വീക്ഷിച്ചത്.

Related Articles

Latest Articles