Saturday, January 3, 2026

4 ദിവസത്തെ പഴക്കം ! യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ ; മരണകാരണം അമിത ലഹരി ഉപയോഗമെന്ന് പ്രാഥമിക നിഗമനം

കൊച്ചി: പെരുമ്പാവൂരില്‍ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അന്യസംസ്ഥാന തൊഴിലാളിയുടേതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് 4 ദിവസം പഴക്കമുള്ള മൃതദേഹം ആരുടേതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

എംസി റോഡിലുള്ള ക്രിസ്ത്യന്‍ പള്ളിയുടെ സണ്‍ഡേ സ്‌കൂളിലെ വാട്ടര്‍ ടാങ്കിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലായിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍തന്നെ പെരുമ്പാവൂര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.മൃതദേഹത്തിന് സമീപം ലഹരി അടങ്ങിയ നിരവധി ഡപ്പികളും ലാംപും കണ്ടെത്തിയിരുന്നു. അതിനാല്‍ അമിത ലഹരി ഉപയോഗമാണ് മരണക്കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Related Articles

Latest Articles