ദില്ലി: ദില്ലിയിലെ മയൂര്‍ വിഹാര്‍ ഫേസ് മൂന്നില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തായി പോലീസ് അറിയിച്ചു. ഗൗരവ് എന്ന ഉജ്വല്‍, രാജ, ബിട്ടു, സൗരഭ് കതാരിയ എന്നിവരാണ് പ്രതികൾ.
ഏപ്രില്‍ 20 ന് വീടിനു പുറത്തുവെച്ചാണ് ബി.ജെ.പി നേതാവ് ജിതേന്ദര്‍ ചൗധരിക്ക് വെടിയേറ്റത്. തുടർന്ന് ജിതേന്ദർ ചൗധരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മാത്രമല്ല കൊലാപതകത്തിനു പിന്നിൽ വ്യക്തിവൈരാഗ്യവും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കവുമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. വീട്ടിലെത്തിയ അക്രമികള്‍ ചൗധരിയെ പുറത്തേക്ക് വിളിച്ച ശേഷം നിറയൊഴിക്കുകയായിരുന്നു.
സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം പരിസരത്ത് സ്ഥാപിച്ചിട്ടുള്ള ഏകദേശം 500 സി.സി ടി.വി കാമറകൾ പരിശോധിച്ചു. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങളുടെ വിശകലനത്തിൽ നിന്നും പ്രാദേശിക വിവരങ്ങളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് ഡി.സിപി പ്രിയങ്ക കശ്യപ് പറഞ്ഞു.

