Friday, May 3, 2024
spot_img

വീണ്ടും ലഹരി വേട്ട; ഹാഷിഷ് ഓയിലുമായി യുവതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: ഹാഷിഷ് ഓയിലുമായി യുവതിയടക്കം നാല് പേര്‍ പിടിയില്‍. കോഴിക്കോട് ചേവരമ്പലം ഇടശ്ശേരി മീത്തല്‍ ഹരികൃഷ്ണ (24), ചേവായൂര്‍ വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്പ് പി ആര്‍ രാഹുല്‍ (24), മലപ്പുറം താനൂര്‍ കുന്നുംപുറത്ത് ബിജിലാസ് (24) എന്നിവരാണ് നാല് കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്.

ഹരികൃഷ്ണയുടെ കൈവശമുണ്ടായിരുന്ന ബാഗിലാണ് ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്. സംഘമെത്തിയ സ്‌കൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. മെഡിക്കല്‍ കോളേജ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ മേല്‍ നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രമേഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്. ഇതിന് മുമ്പും കോഴിക്കോട്ട് സ്ത്രീകള്‍ ഉള്‍പ്പെട്ട ലഹരി സംഘത്തെ പോലീസ് പിടികൂടിയിരുന്നു.

Related Articles

Latest Articles