തിരുവനന്തപുരം: കാലവർഷക്കെടുതിയെ തുടർന്ന് മാറ്റി വച്ച പി.എസ്.സി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.
ഒക്ടോബര്‍ 21ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അസി. എഞ്ചിനിയര്‍ (സിവില്‍) പരീക്ഷകള്‍ ആണ് ഒക്ടോബർ 28 ന് വ്യാഴാഴ്ച നടത്തുമെന്ന് പി.എസ്.സി അറിയിച്ചിരിക്കുന്നത്.
ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ ലഭിച്ച അഡ്മിഷന്‍ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പരീക്ഷയ്ക്ക് ഹാജരാകാം.
അതേസമയം ഒക്ടോബര്‍ 23ന് നടക്കേണ്ട ബിരുദതലം പ്രാഥമിക പരീക്ഷ മാറ്റി വെച്ചിട്ടുണ്ട്.
പുതുക്കിയ തീയതി ഉടന്‍ അറിയിക്കുന്നതാണ്. ഒക്ടോബര്‍ 30ന്‍റെ ബിരുദതല പ്രാഥമിക പരീക്ഷയ്ക്ക് മാറ്റമില്ല.

