Thursday, June 13, 2024
spot_img

വീണ്ടും മാതൃഭൂമിയിലേക്ക് : യുക്രൈനില്‍ നിന്ന് 27 മലയാളികള്‍ കൂടി നാട്ടിലെത്തി

തിരുവനന്തപുരം: റഷ്യ ആക്രമണം തുടങ്ങിയ ശേഷം യുക്രൈനില്‍ കുടുങ്ങിപ്പോയ 27 മലയാളികള്‍ നാട്ടിലെത്തി. യുക്രൈനിൽ നിന്നുള്ള ഏഴ് വിദ്യാർത്ഥികളുടെ മൂന്നാമത്തെ സംഘം ഇന്ന് വൈകിട്ടോടെയാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. മുംബൈയിൽ നിന്നുള്ള വിമാനത്തിലാണ് ഇവർ കൊച്ചിയിൽ ഇറങ്ങിയത്. ഇതോടെയാണ് തിരിച്ച് സ്വന്തം മണ്ണിലെത്തിയ മലയാളികളുടെ എണ്ണം 27 ആയി ഉയർന്നു.

അതേസമയം ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അതിവേഗ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യക്കാരെ വഹിച്ചുള്ള നാലാമത്തെ വിമാനം ബുക്കാറസ്റ്റില്‍ നിന്നും പുറപ്പെട്ടു. 198 യാത്രക്കാരുമായാണ് വിമാനം യാത്ര തിരിച്ചത്. വിമാനം ഉടൻ ദില്ലിയിലെത്തും.

Related Articles

Latest Articles