Wednesday, October 7, 2026

യുക്രൈനില്‍ യുദ്ധം കനക്കുന്നു; റഷ്യക്കെതിരെ ന്യൂസിലാന്‍ഡും രംഗത്ത്‌, റഷ്യന്‍ സൈന്യത്തിനായുള്ള ചരക്ക് കയറ്റുമതിയും നിരോധിച്ചു

കീവ്‌: യുക്രൈനില്‍ യുദ്ധം കനക്കുന്ന സാഹചര്യത്തിൽ, റഷ്യക്കെതിരെ ന്യൂസിലാന്‍ഡും രംഗത്ത്‌. റഷ്യന്‍ അധികൃത‌ര്‍ക്ക് യാത്രാ നിയന്ത്രണം ഏ‌ര്‍പ്പെടുത്തുകയും റഷ്യന്‍ സൈന്യത്തിനായുള്ള ചരക്ക് കയറ്റുമതി നിരോധിക്കുകയും ചെയ്തു. റഷ്യയുമായുള്ള എല്ലാ ച‌ര്‍ച്ചകളും നി‌ര്‍ത്തിവച്ചതായും ന്യൂസിലന്‍ഡ് അറിയിച്ചു. യുക്രൈന്‍ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആഡേണ്‍ പറഞ്ഞു.

അതേസമയം, യുക്രൈനില്‍ തുടരുന്നത് സുരക്ഷിതമല്ലെന്ന് ചൈന. യുക്രൈനില്‍ നിന്ന് രക്ഷപ്പെട്ടാന്‍ ആ​ഗ്ര​ഹിക്കുന്ന പൗരന്‍മാ‌ര്‍ക്കുള്ള രജിസ്ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. ആറായിരത്തോളം ചൈനീസ് പൗരന്‍മാര്‍ യുക്രൈനിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Latest Articles