മരണം ചോദിച്ചു വാങ്ങിയ ഒരു രാജ്യം.. സ്വന്തം ജനതയുടെ ആരോഗ്യ നിലയിലും പക്വതയാര്‍ന്ന പെരുമാറ്റത്തിലും അമിതമായി വിശ്വാസമര്‍പ്പിച്ച ഒരു ഭരണകൂടമാണ് സ്വീഡന്‍ എന്ന സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രത്തിലേത്. ഇവ രണ്ടും തന്നെ കൊറോണാ വ്യാപനത്തെ നേരിടാന്‍ ധാരാളമാണെന്നായിരുന്നു സ്വീഡന്‍ പ്രധാനമന്ത്രിയുടെ വാദം. അതുകൊണ്ട് തന്നെയാണ് മറ്റെല്ലാ പ്രധാന യൂറോപ്യന്‍ രാജ്യങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും സ്വീഡനില്‍ മാത്രം അത് ഉണ്ടാകാഞ്ഞത്.

