Sunday, October 18, 2026

ഉയർത്തെഴുന്നേറ്റ് ഗൂഗിൾ !! ജെമിനിയിലൂടെ എഐ വിപണിയിൽ നടത്തിയിരിക്കുന്നത് വമ്പൻ കുതിപ്പ്: ചാറ്റ് ജിപിടിക്ക് കനത്ത തിരിച്ചടി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം നടത്തുന്നതായി പുതിയ കണക്കുകൾ. അനലിറ്റിക്സ് സ്ഥാപനമായ സിമിലർ വെബ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ ജനറേറ്റീവ് എഐ ടൂളുകളുടെ ട്രാഫിക്കിൽ ജെമിനി വലിയ തോതിലുള്ള വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഈ രംഗത്ത് അതുവരെ ഒന്നാമനായിരുന്ന ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയുടെ വിപണി വിഹിതത്തിൽ വൻ ഇടിവ് സംഭവിക്കുകയും ചെയ്തു.

കണക്കുകൾ പരിശോധിച്ചാൽ, വെറും ഒരു വർഷം മുമ്പ് വെബ് ട്രാഫിക്കിന്റെ 5.4 ശതമാനം മാത്രമായിരുന്നു ജെമിനിയുടെ വിഹിതം. എന്നാൽ ഇന്ന് അത് കുതിച്ചുയർന്ന് 18.2 ശതമാനത്തിൽ എത്തിനിൽക്കുന്നു. ഇതിന് വിപരീതമായി, ചാറ്റ് ജിപിടിയുടെ വിഹിതം 87.2 ശതമാനത്തിൽ നിന്ന് 68 ശതമാനത്തിലേക്ക് താഴുകയും ചെയ്തു. വളരെ വേഗത്തിൽ വളരുന്ന ഈ വിപണിയിൽ ഇത്രയും വലിയ മാറ്റം വിദഗ്ധർ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഉപയോക്താക്കൾ ഒരു പ്രത്യേക ടൂളിനെ മാത്രം ആശ്രയിക്കുന്നതിന് പകരം വിവിധ ടൂളുകളിലേക്ക് വ്യാപിക്കുന്ന ‘എഐ മൈഗ്രേഷൻ’ (AI Migration) എന്ന പ്രതിഭാസത്തിനാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്.

ഗൂഗിളിന്റെ ഈ വിജയത്തിന് പിന്നിൽ പ്രധാനമായും അവരുടെ തന്ത്രപരമായ ഇടപെടലുകളാണുള്ളത്. ഒരു പ്രത്യേക ആപ്ലിക്കേഷനോ വെബ്‌സൈറ്റോ എന്നതിലുപരി, ആളുകൾ ദിവസവും ഉപയോഗിക്കുന്ന ഗൂഗിൾ സെർച്ച്, ക്രോം ബ്രൗസർ, ആൻഡ്രോയിഡ് ഫോണുകൾ, ജിമെയിൽ, ഗൂഗിൾ ഡോക്സ് എന്നിവയ്ക്കുള്ളിൽ ജെമിനിയെ ഉൾപ്പെടുത്താൻ കമ്പനിക്ക് സാധിച്ചു. ഇത് ഉപയോക്താക്കൾക്ക് പ്രത്യേകം തിരഞ്ഞുപോകാതെ തന്നെ എഐ സൗകര്യങ്ങൾ ലഭ്യമാക്കാൻ സഹായിച്ചു. ഇത്തരത്തിൽ നിത്യജീവിതത്തിന്റെ ഭാഗമായ ഉൽപ്പന്നങ്ങളിൽ എഐ സംയോജിപ്പിക്കുന്നത് വഴിയാണ് ഗൂഗിൾ ഉപയോക്താക്കളെ ആകർഷിക്കുന്നത്. ഉപകരണങ്ങളുടെ ഉപയോഗക്ഷമതയും വിശ്വാസ്യതയും ജെമിനിയുടെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജെമിനിയുടെ ഈ നേട്ടം ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ ഓഹരി വിപണിയിലെ മുന്നേറ്റത്തിനും കാരണമായി. വരും കാലങ്ങളിൽ എഐ വിപണി കൂടുതൽ മത്സരബുദ്ധിയുള്ള ഒന്നായി മാറുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ജെമിനിയുടെ ഈ കുതിപ്പ് നൽകുന്നത്.

ഏകദേശം മൂന്ന് വർഷം മുൻപ് ChatGPT കമ്പനിയുടെ ഭാവിക്കുതന്നെ ഭീഷണിയാകുമെന്ന് ഗൂഗിൾ ഭയപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ജീവനക്കാർക്ക് ‘കോഡ് റെഡ്’ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ 2025-ന്റെ അവസാനത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ജെമിനി 3 മായി ഗൂഗിൾ രംഗത്തെത്തിയതോടെ ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും ജീവനക്കാർക്ക് ലമാനമായ മുന്നറിയിപ്പ് നൽകേണ്ടിവന്നു

Related Articles

Latest Articles