Wednesday, May 29, 2024
spot_img

വാഹനാപകടം; പാലക്കാട്ട് സിഗ്നലിൽ നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

പാലക്കാട്: സിഗ്നൽ കാത്ത് കിടക്കുകയായിരുന്ന കാറിന് പിന്നിൽ ലോറിയിടിച്ച് അപകടം. കാറിൽ യാത്ര ചെയ്യുകയായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. കാഴ്ചപ്പറമ്പ് ജംഗ്ഷൻ സിഗ്നലിലാണ് അപകടമുണ്ടായത്. സിഗ്നലിൽ നിർത്തിയിട്ട വാഹനത്തിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു.

കാറ് ഓടിച്ച പുതിയങ്കം സ്വദേശി സതീശ് (51),ഭാര്യ റജിന (41) മക്കളായ സഞ്ജയ് (18), ശ്രീരാഗ് (11), സഹോദരന്റെ മകൾ അശ്വതി എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരേയും ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Related Articles

Latest Articles