അഞ്ച് ദിവസത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംനേടി ഉണ്ണി മുകുന്ദന്‍ ചിത്രം മാർക്കോ. നടൻ തന്നെയാണ് സമൂഹ മാദ്ധ്യമത്തിലൂടെ ആരാധകരെ ഇക്കാര്യം അറിയിച്ചത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മലയാള സിനിമ ഇന്നോളം കാണാത്ത ഭീകര വയലന്‍സുമായാണ് എത്തിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ വമ്പൻ ഹൈപ്പുമായി എത്തിയ ചിത്രം പ്രേക്ഷകരെ അമ്പരപ്പിക്കുകയായിരുന്നു. ജഗദീഷിന്റെ വില്ലൻ വേഷവും ശ്രദ്ധിക്കപ്പെട്ടു.
ഹനീഫ് അദേനി തന്നെ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ മിഖായേല്‍’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രം ഒരുക്കിയത്. മിഖായേലില്‍ നിവിന്‍ പോളിയുടെ വില്ലന്‍ കഥാപാത്രമായിരുന്നു മാര്‍ക്കോ. രവി ബസ്‌റൂര്‍ ആണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കി. കലൈ കിങ്‌സണ്‍, സ്റ്റണ്ട് സില്‍വ, ഫെലിക്‌സ് എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രാഫി. ചന്ദ്രു സെല്‍വരാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

