Wednesday, October 7, 2026

ഇൻഡി മുന്നണിയിൽ വമ്പൻ പൊട്ടിത്തെറി! കോൺഗ്രസിനെ സഖ്യത്തിൽ നിന്ന് പുറത്താക്കാൻ എഎപി നീക്കമാരംഭിച്ചതായി റിപ്പോർട്ട്

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ഇൻഡി മുന്നണിയിൽ വമ്പൻ പൊട്ടിത്തെറി. ഇൻഡി മുന്നണിയിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കാൻ ആം ആദ്മി പാർട്ടി നീക്കമാരംഭിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് നേതാവ് അജയ് മാക്കന്റെയും മറ്റ് ഡൽഹി നേതാക്കളുടെയും പരാമർശങ്ങളിൽ ആംആദ്മി പാർട്ടി അസ്വസ്ഥരായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്.

എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ്, കെജ്‌രിവാളിനെ ‘ദേശവിരുദ്ധൻ’ എന്ന് വിശേഷിപ്പിച്ചതിന് മാക്കനെ ആക്ഷേപിക്കുകയും 24 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ കോൺഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തു. അജയ് മാക്കനെതിരെ നടപടിയെടുത്തില്ലെങ്കിൽ കോൺഗ്രസിനെ മുന്നണിയിൽ നിന്ന് പുറത്താക്കാൻ ആം ആദ്മി സഖ്യകക്ഷികളോട് സിംഗ് പറഞ്ഞു.

നിർദിഷ്ട മഹിളാ സമ്മാൻ യോജനയും സഞ്ജീവനി യോജനയും സർക്കാർ വിജ്ഞാപനം ചെയ്തിട്ടില്ലെന്നും അവ നിലവിലില്ലെന്നും പറഞ്ഞ് ദില്ലിയിലെ രണ്ട് വകുപ്പുകൾ പൊതു അറിയിപ്പുകൾ പുറത്തിറക്കിയതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്.വോട്ടർമാരുടെ വിശ്വാസം നേടുന്നതിനായി എഎപി വ്യാജവും വഞ്ചനാപരവുമായ വാഗ്ദാനങ്ങൾ ഉപയോഗിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് പരാതിയിൽ ആരോപിച്ചു.

Related Articles

Latest Articles