Monday, December 15, 2025

50കാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് റഫ്രിജറേറ്ററിൽ മരവിച്ച നിലയിൽ; പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

ദില്ലി: വടക്കുകിഴക്കൻ ദില്ലിയിലെ സീലംപൂരിലുള്ള വീട്ടിൽ 50കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഫ്രിഡ്ജിനുള്ളിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഫോൺ കോളുകൾക്ക് പ്രതികരണമില്ലെന്ന് കണ്ടതോടെ ഇയാളുടെ ബന്ധുവാണ് കഴിഞ്ഞ ദിവസം പോലീസിനെ വിവരമറിയിച്ചത്.

തുടർന്ന് പരിശോധനക്കായി പോലീസ് ഗൗതംപുരിയിലെ വീട്ടിലെത്തിയപ്പോഴാണ് ഫ്രിഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം റഫ്രിജറേറ്ററിൽ മരവിച്ച നിലയിലായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സക്കീർ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ഇയാൾ വീട്ടിൽ തനിച്ചാണ് താമസിക്കുന്നതെന്നും ഭാര്യയും കുട്ടികളും അടുത്തില്ലെന്നും മനസ്സിലായി. നിലവിൽ നിയമനടപടി സ്വീകരിച്ചുവരികയാണ്. കൊലപാതകത്തിൽ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles