Chalachakara at Thrissur Vatanapalli Katappuram; A large number of waves washed ashore
കൊല്ലം നീണ്ടകരയിൽ മൽസ്യബന്ധന ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധനയിലാണ് പഴകിയ മൽസ്യം കണ്ടെത്തിയത്. രാസവസ്തു സാന്നിധ്യം കണ്ടെത്താൻ മത്സ്യത്തിന്റെ സാമ്പിൾ ശേഖരിച്ചു. ബോട്ടിലെ സ്റ്റോറിലാണ് പഴകിയ മത്സ്യം സൂക്ഷിച്ചിരുന്നത്. ഇവ വിപണിയിലെത്തിയിരുന്നെങ്കിൽ പൊതുജനാരോഗ്യത്തിന് വലിയ ഭീഷണി സൃഷ്ടിച്ചേനെ. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഓപ്പറേഷൻ മത്സ്യയുടെ ഭാഗ്യമായാണ് മിന്നൽ പരിശോധന നടത്തിയത്. പുലർച്ചെ 3.30 ന് ബോട്ടുകൾ നങ്കൂരമിടുന്നതിന് മുൻപായിരുന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്കെത്തിയത്. ഈ പരിശോധനയിലാണ് മത്സ്യ ബന്ധന ബോട്ടുകളുടെ ഉൾഭാഗത്തെ അറയിൽ സൂക്ഷിച്ചിരുന്ന 500 കിലോയോളം പഴകിയയ മത്സ്യങ്ങൾ കണ്ടെത്തിയത്. അയല ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് പിടിച്ചെടുത്തത്.
സംസ്ഥാനത്ത് പഴകിയ ഭക്ഷ്യ വസ്തുക്കൾ കഴിച്ചുണ്ടാകുന്ന അപകടം തുടർകഥയാകുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ഭക്ഷണ ശാലകൾ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നും പഴകിയ ഭക്ഷണ സാധനങ്ങൾ സൂചിച്ചതിനെ തുടർന്നും അടച്ചുപൂട്ടിയിരുന്നു. മൽസ്യമേഖലയിൽ മായം ചേർക്കൽ വ്യാപകമാണെന്നാണ് ലഭിക്കുന്ന സൂചന. അപകടകാരികളായ രാസവസ്തുക്കൾ മൽസ്യത്തിൽ ചേർക്കുന്നുവെന്ന ആരോപണങ്ങളെ തുടർന്നാണ് സാമ്പിൾ പരിശോധനക്ക് അയച്ചത്.
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…