Kerala

ഒന്ന് ഉറങ്ങി എണീറ്റപ്പോൾ 51.19 കോടി രൂപ കാണുന്നില്ല !! മേയർ ആര്യ രാജേന്ദ്രന് നേരെ രൂക്ഷവിമർശനവുമായി കരമന അജിത്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്റെ 51.19 കോടി രൂപ അപ്രത്യക്ഷമായതായി ആരോപണമുയർത്തി ബിജെപി കൗൺസിലർ. പുതിയ ബജറ്റ് വന്നപ്പോഴാണ് പണം കാണാതെ പോയത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗസിലര്‍ അജിത് കരമനയുടെ ഫേസ്ബുക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഒന്ന് ഉറങ്ങി എണീറ്റപ്പോൾ 51.19 കോടി രൂപ കാണുന്നില്ലെന്നും ബഡ്ജറ്റിലെ 187-ആം പേജിൽ 51.19 കോടിയുടെ വ്യത്യാസം കാണുന്നുവെന്നും അജിത് സമൂഹമാധ്യമത്തിലൂടെ വിമർശിച്ചു.

കുറിപ്പ് പൂർണ്ണ രൂപം

ഒന്ന് ഉറങ്ങി എണീറ്റപ്പോൾ 51.19 കോടി രൂപ കാണുന്നില്ല !!
ബഡ്ജറ്റിലെ Page No : 187 -ൽ
E ഫണ്ടിനെ കുറിച്ചാണ് പ്രതി ബാധിച്ചിരിക്കുന്നത്…
കേന്ദ്രാവിഷ്‌കരണ പദ്ധതികളായ
BSUP, RAY , NULM, അമൃത് , PMAY, സ്റ്റാർട്ട് സിറ്റി എന്നിങ്ങനെ പല ഇനത്തിലായിട്ട് തുടക്കത്തിലുള്ള Openig balance …. പിന്നീട് ഈ വർഷം കിട്ടിയ തുക …..ഈ വർഷം ചിലവാക്കിയ തുക …..
2022 മാർച്ചിൽ കണക്കാക്കേണ്ട closing balance നെ കുറിച്ചൊക്കെ അവിടെ പറയുന്നുണ്ട് …

2021 മാർച്ചിൽ close ചെയ്തപ്പോൾ ഉള്ള balance ആണ് Openig balance ആയിട്ട് Page No 187-ൽ ആദ്യ കോളത്തിലും രണ്ടാമത്തെ കോളത്തിലും പ്രതിബാധിച്ചിരിക്കുന്നത്. ആ തുകകൾ Total 332.59 കോടി opening balance ആയിട്ട് വിവിധ കേന്ദ്രാവിഷ്കൃത പദ്ധതിയിൽ നഗരസഭയുടെ നീക്കിയിരുപ്പ് ബാക്കി ഉള്ളതായി കാണുന്നത്.

എന്നാൽ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് റിക്കാർഡ് പരിശോധിക്കുമ്പോൾ 383.78 കോടി രൂപ ഉണ്ടായിരുന്നു.

കഴിഞ്ഞ വർഷത്തെ Closing balance ആണ് ഈ വർഷത്തെ Opening balance എന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ!
ഒന്ന് ഉറങ്ങി എണീറ്റപ്പോൾ 51.19 കോടി രൂപ കാണുന്നില്ല.
അതായത് …
കഴിഞ്ഞ വർഷത്തെ നീക്കീരുപ്പ് തുകയായ 383.78 കോടി ഈ വർഷത്തെ Opening balance ആയിട്ട് വന്നപ്പോൾ വെറും 332.59 കോടി രൂപ ആയിട്ടാണ് കണക്കിൽ തെറ്റായി പ്രതിപാദിച്ചിരിക്കുന്നത്.
അതായത് 51.19 കോടിയുടെ വ്യത്യാസം Page 187 -ൽ മാത്രം കാണുന്നു.

B4 Admin

Recent Posts

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുരുന്നുകളെ നിശ്ചയിച്ചു, ദേവനന്ദനും അനശ്വരയും സന്നിധാനത്തേക്ക്

ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന്‍ അര്‍ജുന്‍,…

3 hours ago

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

5 hours ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

5 hours ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

6 hours ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

18 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

18 hours ago