Wednesday, September 30, 2026

അറസ്റ്റ് ഒഴിവാക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റി ഇബ്രാഹിംകുഞ്ഞ്…മുൻ‌കൂർ ജാമ്യത്തിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് വരെ ഒപ്പിച്ചു… പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അറസ്റ്റ് ഭീഷണി മുന്നില്‍ക്കണ്ടു മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം ഊര്‍ജിതമാക്കി മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ്. കോവിഡ് പശ്ചാത്തലത്തില്‍ റിമാന്‍ഡ് തടവുകാരെ പരമാവധി ഒഴിവാക്കുന്നുണ്ട്. അതീവ ഗൗരവമായ കേസിലേ പ്രതികള്‍ക്ക് കോടതികള്‍ റിമാന്‍ഡ് തടവ് നിര്‍ദേശിക്കുന്നുള്ളു. ഇതു അനുകൂലമാക്കാനാണ് ശ്രമം. അഥവാ അറസ്റ്റിലായാല്‍പോലും ഗുരുതര രോഗമുണ്ടെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഇബ്രാഹിംകുഞ്ഞിനു തുണയാകും. മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുന്നതില്‍ പ്രമുഖ അഭിഭാഷകന്റെ നിയമോപദേശം നേടിക്കഴിഞ്ഞു.

Related Articles

Latest Articles