വർക്കലയിൽ മദ്ധ്യ വയസ്കൻ മർദ്ദനമേറ്റ് മരിച്ചു. മത്സ്യത്തൊഴിലാളിയായ ചിലക്കൂർ സ്വദേശി ഷാനി (52) യാണ് മരിച്ചത്. സംഭവത്തിൽ മരുമകൻ ശ്യാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷാനിയുടെ മൂത്ത മകൾ ബീനയുടെ ഭർത്താവാണ് ശ്യാം. ശ്യാം ബീനയെ മർദ്ദിക്കുന്നത് പതിവ് സംഭവമായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ബീനയും ഷാനിയും അയിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
തനിക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ ശ്യാം ഷാനിയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും വാക്കുതർക്കം കൈയ്യാങ്കളിയിൽ എത്തുകയുമായിരുന്നു.

