ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് (Amit Shah Birthday) ഇന്ന് 57 ആം പിറന്നാൾ. നരേന്ദ്ര മോദി യുഗം ബിജെപിക്ക് സമ്മാനിച്ച പുത്തനുണർവിന് പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ ചാണക്യനാണ് അദ്ദേഹം. പ്രായത്തിൽ കവിഞ്ഞ കുശാഗ്രബുദ്ധി. അതിശയകരമായ സംഘാടകശക്തിയാണ് അമിത് ഷായെ പാര്‍ട്ടിയിലെ പ്രബലനും മോദിയുടെ വിശ്വസ്തനും ദേശീയ അധ്യക്ഷനുമൊക്കെ ആക്കിയത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം അടുത്ത അമ്പത് വര്‍ഷത്തേക്ക് ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ ആര്‍ക്കുമാകില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു. അഹങ്കാരം കൊണ്ടു പറയുന്നതല്ല, പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് അമിത്ഷായുടെ ആത്മവിശ്വാസമെന്നായിരുന്നു കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ രവിശങ്കര്‍ പ്രസാദ് ഈ പ്രസ്താവനയെ പിന്തുണച്ച് അന്ന് പറഞ്ഞത്.
ആദ്യകാല ജീവിതം
1964 ഒക്ടോബർ 22 നു ബോംബെയിലെ ഒരു ഗുജറാത്തി-ബനിയ കുടുംബത്തിലാണ് അമിത് ഷാ ജനിച്ചത്.പിതാവ് അനിൽചന്ദ്ര ഷാ ഒരു ബിസിനസ്സുകാരനായിരുന്നു. ബോംബെയിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, ഉപരിപഠനത്തിനായി ഗുജറാത്തിലേക്കു പോയി. അഹമ്മദാബാദിലെ യു.സി.ഷാ കോളേജിൽ ബയോകെമിസ്ട്രിയിൽ അദ്ദേഹം പ്രവേശനം നേടി. ബിരുദം പൂർത്തിയാക്കിയ ശേഷം, പിതാവിനെ വ്യാപാരത്തിൽ സഹായിക്കാൻ തുടങ്ങി. അഹമ്മദാബാദിലെ സഹകരണ സംഘങ്ങളിൽ ഓഹരി ദല്ലാളായും അമിത് ജോലി ചെയ്തിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഷാ, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകനായിരുന്നു. അയൽപക്കത്തുള്ള ശാഖകളിൽ ഷാ, സ്ഥിരം സാന്നിദ്ധ്യമായിരുന്നു.
രാഷ്ട്രീയ ജീവിതം
1982 -ൽ നടന്ന ഒരു ആർഎസ്എസ് ശിബിരത്തിനിടെയാണ് അമിത് ഷാ ആദ്യമായി നരേന്ദ്ര മോദിയെ കണ്ടുമുട്ടുന്നത്. അന്ന് മോദി ഒരു ആർഎസ്എസ് പ്രചാരകും അമിത് ഷാ ഒരു സാധാരണ പ്രവർത്തകനുമായിരുന്നു. മോദിക്കും ഒരു വർഷം മുമ്പ് അമിത് ഷാ ബിജെപിയിൽ അംഗത്വമെടുത്തിരുന്നെങ്കിലും, സംഘപരിവാർ വൃത്തങ്ങളിൽ സജീവമായിരുന്ന മോദിയായിരുന്നു സീനിയർ നേതാവ്. ആ പരിചയം പിന്നീട് രാഷ്ട്രീയ സൗഹൃദമായി വളരുകയും, മോദി ഷായെ തന്റെ അനുയായിയായി കൂടെക്കൂട്ടുകയുമായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ ഗുജറാത്തിൽ കോൺഗ്രസിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരുന്ന കാലത്ത് യുവമോർച്ചയുടെ പ്രവർത്തനങ്ങളിലൂടെ അമിത് ഷാ ഗ്രാമങ്ങളിൽ ബിജെപിക്ക് അടിത്തറയുണ്ടാക്കി. ഗ്രാമങ്ങളിൽ ഒരു അവസരം ഒളിഞ്ഞിരിക്കുന്നത് അമിത് ഷാ കണ്ടെത്തി. മിക്കവാറും പഞ്ചായത്തുകളിൽ കോൺഗ്രസിന്റെ പ്രസിഡന്റുമാരായിരുന്നു അധികാരത്തിൽ. നേരിയ മാർജിനിൽ തോറ്റുപോകുന്നവർക്കും കാര്യമായ ജനസ്വാധീനം പഞ്ചായത്തുകളിലുണ്ട് എന്ന് അദ്ദേഹം കണ്ടെത്തി. അവരെ സ്വാധീനിച്ച് തന്റെ കൂടെക്കൂട്ടിയ ഷാ, അങ്ങനെ 8000 -ലധികം ‘തോറ്റ’ പഞ്ചായത്തു പ്രസിഡന്റുമാരുടെ സംഘം തന്നെ തയ്യാറാക്കി നിർത്തി.
ഷായുടെ അടുത്ത ലക്ഷ്യം ഗുജറാത്തിലെ ക്രിക്കറ്റ്, ചെസ്സ് തുടങ്ങിയ സമ്പന്നവും ജനപ്രിയവുമായ സ്പോര്‍ട്‌സ് സമിതികളിലെ കോൺഗ്രസിന്റെ സമഗ്രാധിപത്യം തകർക്കുക എന്നതായിരുന്നു. കോർപ്പറേറ്റ്, സ്പോര്‍ട്‌സ് വൃത്തങ്ങളിൽ നടത്തിയ നിരന്തരമായ ഓപ്പറേഷനുകളിലൂടെ കോൺഗ്രസിലെ എല്ലാ നോമിനികളെയും ഈ സ്പോര്‍ട്‌സ് ഗവേർണിങ്ങ് സമിതികളിൽ നിന്നെല്ലാം തന്നെ അമിത് ഷാ തുരത്തിയോടിച്ചു. 2009 ആയപ്പോഴേക്കും മോദി, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ടും അമിത് ഷാ അതിന്‍റെ സെക്രട്ടറിയും ആയിക്കഴിഞ്ഞിരുന്നു. അടുത്തത്, ഗുജറാത്തിന്റെ സാമ്പത്തികരംഗത്തിൽ കാര്യമായ സ്വാധീനമുള്ള സഹകരണസൊസൈറ്റികളുടെ ഭരണമായിരുന്നു. അവിടെയും ഇതേ നയം അമിത് ഷാ വിജയകരമായി നടപ്പിലാക്കി
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ചുമതല അമിത് ഷാക്കായിരുന്നു. മത്സരിച്ച 80 സീറ്റുകളിൽ 73 സീറ്റുകളിലും വിജയിച്ച് ഉത്തർപ്രദേശിൽ ബിജെപി അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കി.ഈ വിജയത്തോടെ, അമിത് ഷാ, ബിജെപിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്കെത്തി. 2014 മുതൽ അഞ്ചരവർഷക്കാലം ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്നു അമിത് ഷാ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി അതിവേഗത്തിൽ വളർച്ചയിലേക്ക് കുതിച്ചു. നിരവധി സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തി. 2014ലേതിനെക്കാൾ മികച്ച വിജയം നേടി കേന്ദ്രത്തിൽ വീണ്ടും പാർട്ടിയെ അധികാരത്തിലേറ്റി. രണ്ടാം മന്ത്രിസഭയിൽ പ്രധാനമന്ത്രി, അമിത് ഷായെ ഉൾപ്പെടുത്തി. ഷായുടെ നേതൃത്വത്തിൽ പാർട്ടി ഇന്ത്യയിൽ വളരെയധികം വളർന്നിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കഠിനാധ്വാനവും മറ്റും പാർട്ടിക്ക് മുതൽക്കൂട്ടാണെന്നും രാഷ്ട്രീയ നിരീക്ഷകർ പോലും പറയാറുണ്ട്.
അതേസമയം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കാശ്മീരിലെത്തും. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള ആദ്യ സന്ദർശനമാണിത്. ഭീകരർ കുടിയേറ്റ തൊഴിലാളികളടക്കമുള്ള സാധാരണക്കാരെ തെരഞ്ഞ് പിടിച്ച് കൊല ചെയ്യുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ സന്ദർശനം. സുരക്ഷാ അവലോകന യോഗം, പഞ്ചായത്ത് അംഗങ്ങളുടെ യോഗം, ജമ്മുകാശ്‌മീർ വികസന പദ്ധതികളുടെ അവലോകന യോഗം എന്നിവയിൽ അമിത് ഷാ പങ്കെടുക്കും. ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലും ജമ്മുവിൽ നടക്കുന്ന ബി.ജെ.പി റാലിയിലും അമിത് ഷാ പങ്കെടുക്കും. അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി താഴ്‌വരയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ജമ്മു കശ്മീരിൽ നടക്കുന്ന ബഹുജന സമ്പർക്ക പരിപാടിയുടെ ഭാഗമായാണ് അമിത് ഷായുടെ സന്ദർശനം. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, ജി കിഷൻ റെഡ്ഡി, വി. മുരളീധരൻ തുടങ്ങിയവർ ഈ മാസം ജമ്മു കശ്മീർ സന്ദർശിച്ചിരുന്നു.
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…