Friday, September 18, 2026

നിർബന്ധിത മതപരിവര്‍ത്തനം; കന്യാസ്ത്രീകളെ കസ്റ്റഡിയിലെടുത്ത് ഉത്തർപ്രദേശ് പോലീസ്

ലക്നൗ: യുപിയിൽ നിർബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം നടത്തിയ കന്യാസ്ത്രീകളെ കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശില്‍ മിര്‍പൂര്‍ കാത്തോലിക് മിഷന്‍ സ്‌കൂളിലെ പ്രിന്‍സിപ്പലടക്കമുള്ളവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കാത്തോലിക് മിഷന്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി മോണ്ടീറോയെയും സഹപ്രവര്‍ത്തക സിസ്റ്റര്‍ റോഷ്‌നി മിന്‍ജുമാണ് പോലീസ് കസ്റ്റഡിയിലായത്.

അതേസമയം മതപരിവര്‍ത്തനം നടത്താനായി എത്തിയ കന്യാസ്ത്രീകളെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കന്യാസ്ത്രീകളെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

Related Articles

Latest Articles