Tuesday, September 22, 2026

ഹരിദ്വാറിലെ വിദ്വേഷപ്രസംഗം; അന്വേഷിക്കാൻ എസ്.ഐ.ടിയെ ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ

ടെറാഡൂൺ: ഹരിദ്വാറിലെ വിദ്വേഷപ്രസംഗത്തെക്കുറിച്ച് (Hate Speech Case In Haridwar)അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപവത്കരിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽനടന്ന മതപാർലമെന്റിൽ (ധർമ സംസദ്) ഏതാനുംപേർ പ്രസംഗിച്ച സംഭവത്തിലാണ് നടപടികൾ വേഗത്തിലാക്കിയത്.

ഗഡ്‌വാൾ ഡി.ഐ.ജി. കെ.എസ്. നംഗ്യാലിനാണ് നേതൃത്വം. വ്യക്തമായ തെളിവുലഭിച്ചാൽ അറസ്റ്റുണ്ടാകുമെന്ന് ഡി.ഐ.ജി. പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജിതേന്ദ്ര നാരായൺ ത്യാഗി, സാധ്വി അന്നപൂർണ, ധരംദാസ്, സിന്ധു സാഗർ എന്ന സന്ന്യാസി, ധർമ സംസദിന്റെ സംഘാടകനും ഗാസിയാബാദിലെ ദസ്‌ന ക്ഷേത്രത്തിലെ മുഖ്യപുരോഹിതനുമായ യതി നരസിംഹാനന്ദ് എന്നിവരുടെ പേരിൽ കേസെടുത്തിട്ടുണ്ട്.

ഡിസംബർ 16മുതൽ 19വരെയായിരുന്നു ധർമ സംസദ് നടന്നത്. അതേസമയം വിദ്വേഷപ്രസംഗം നടത്തിയവർക്കെതിരേ നടപടിയെടുക്കാൻ ഉത്തരാഖണ്ഡിലെ സർക്കാരിനോട് ഒട്ടേറെപ്പേർ ആവശ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെയും ഹരിയാനയിലെയും മുൻ ഡി.ജി.പി.മാരുൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് ഇക്കാര്യമാവശ്യപ്പെട്ട് കത്തെഴുതുകയുണ്ടായി.

Related Articles

Latest Articles