6-terrorist-arrested-in-assam
ഗുവാഹട്ടി: അസമിൽ നിന്ന് വൻ ഭീകര വേട്ട. അൽ ക്വയ്‌ദ ബന്ധമുള്ള ആറു ഭീകരരെ പിടികൂടി . ഇവരിൽ നിന്ന് കണ്ടെത്തിയത് നിർണായക രഹസ്യരേഖകൾ. ഇന്ത്യയൊട്ടാകെ ഭീകരാക്രമണം വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട രേഖകളാണ് കണ്ടെത്തിയതെന്ന് അസം ഗോൽപ്പാര എസ്പി രാകേഷ് റെഡ്ഡി അറിയിച്ചു. അറസ്റ്റിലായ ആറുപേരിൽ രണ്ടു പേർ വിവിധ മദ്രസകളിലെ ഇമാമുമാരാണെന്നും പോലീസ് അറിയിച്ചു. തീൻകുനിയ ശാന്തിപൂർ മദ്രസയിലെ ഇമാം അബ്ദസ് സുഭാൻ, തിലപാറ നാതൂൻ മദ്രസയിലെ ഇമാം ജലാലുദ്ദീൻ ഷെയ്ഖ് എന്നിവരും പിടിയിലായവരുടെ പട്ടികയിലുണ്ട് .
ഗോൽപ്പാറ ജില്ലയിൽ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ആറു ഭീകരരെ പിടികൂടിയത് . എല്ലാവരും അൽ ഖ്വായ്ദയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അൻസാറുള്ള ബംഗ്ലാ ടീം എന്ന സംഘടനയിൽ പെട്ടവരാണ്.കണ്ടെത്തിയ ലഘുലേഖകൾ ബംഗ്ലാ ഭാഷയിലാണ് അച്ചടിച്ചിരുന്നത്. വിശദമായ പരിശോധനയും ചോദ്യം ചെയ്യലും തുടരുകയാണെന്നും എസ്പി രാകേഷ് റെഡ്ഡി അറിയിച്ചു.
പിടിയിലായവരിൽ പ്രമുഖനായ അൽ ഖ്വായ്ദ നേതാവ് ഹാഫിജുർ റഹ്മാൻ മുഫ്തിയാണെന്ന് പോലീസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ കടകളും മർക്കസുൾ മുരീഫ് ഖുറിയാന മദ്രസയിലുമാണ് റെയ്ഡ് നടന്നത്. വിവിധ കേന്ദ്രങ്ങളിൽ നിന്നാണ് മറ്റ് അഞ്ചു ഭീകരരേയും കൈവശമുണ്ടായിരുന്ന രഹസ്യരേഖകളും കണ്ടെത്തിയത്. അസം പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡിലെ പ്രത്യേക സംഘമാണ് ആറുപേരടങ്ങുന്ന അൽ ഖ്വായ്ദ ബന്ധമുള്ള സംഘത്തെ പിടികൂടിയത്.
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച…
ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…