India

400 ഹോവിറ്റ്‌സറുകൾക്ക് 6,500 കോടിയുടെ ടെൻഡർ; പീരങ്കിപ്പടയുടെ ശക്തി വർദ്ധിപ്പിക്കാൻ വൻ ചുവടുവെപ്പുകൾക്ക് സൈന്യം

ദില്ലി: പീരങ്കിപ്പടയുടെ ശക്തി വർദ്ധിപ്പിക്കാൻ ഒരുങ്ങി സൈന്യം. 400 ഹോവിറ്റ്സർ തോക്കുകൾ ( ചെറു പീരങ്കികൾ) വാങ്ങാനായി 6,500 കോടി രൂപയുടെ ടെൻഡർ നടപടികൾ ആരംഭിച്ചു. പ്രതിരോധ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളാണ് സേനയ്‌ക്കായി ഹോവിറ്റ്സർ പീരങ്കികൾ നിർമിക്കുന്നത്. മുമ്പ് യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ഹോവിറ്റ്സർ വാങ്ങിയിരുന്നത്.

തോക്കുകൾ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും ചെറു പീരങ്കിക്ക് സമാനമാണ് ഹോവിറ്റ്സർ 155 /52 കാലിബർ ടവ്ഡ് ഗൺ സിസ്റ്റം. കൃത്യമായ സഞ്ചാരപഥം, വേഗത, വെടിയുണ്ടകളുടെ ആവൃത്തി എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. 25 കിലോമീറ്റര്‍ ദൂരപരിധിയുള്ള തോക്കുകളുടെ ഭാരക്കുറവാണ് മറ്റൊരു പ്രത്യേകത. ഇവ പഴയ ബോഫോഴ്‌സ് തോക്കുകളേക്കാൾ ഭാരം കുറഞ്ഞതും ഉയർന്ന പ്രദേശങ്ങളിൽ വിന്യസിക്കാൻ എളുപ്പവുമാണ്.

മേക്ക് ഇൻ ഇന്ത്യ പ്രോജക്ടിന് കീഴിൽ സൈനിക വാഹനങ്ങൾക്കും വാങ്ങുന്നതിനും ടെൻഡർ നൽകിയതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ഭാരത് ഫോർജ്, ലാർസൻ ആൻഡ് ടൂബ്രോ, അദാനി, ഓർഡനൻസ് ഫാക്ടറി ബോർഡ് തുടങ്ങിയ കമ്പനികളാണ് പ്രധാനമായും ടെൻഡറുകളിൽ പങ്കെടുക്കുന്നത്. ദക്ഷിണ കൊറിയൻ കമ്പനിയായ ഹൻവാ കോർപ്പറേഷനുമായി തോക്കുകളുടെ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യാൻ മുമ്പ് ലാർസൻ ആൻഡ് ടൂബ്രോ കരാർ ഒപ്പിട്ടിരുന്നു. സൂറത്തിലെ ഹസീറയില്‍ കമ്പനിയുടെ ഹോവിറ്റ്സര്‍ നിര്‍മ്മാണശാല സ്ഥിതി ചെയ്യുന്നത്.

B4 Admin

Recent Posts

സമുദ്രമധ്യത്തില്‍ ഞെട്ടിക്കുന്ന ഭീകരാക്രമണം. ധാന്യക്കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ക്യാപ്റ്റനടക്കം രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി തിരച്ചില്‍ ശക്തം

ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…

8 hours ago

മുത്തുവേല്‍ പാണ്ഡ്യന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടും നിറഞ്ഞാടുന്ന തീപാറുന്ന ആക്ഷന്‍ വിസ്‌ഫോടനവുമായി ‘ജയിലര്‍ 2’ പവര്‍ പാക്ക്ഡ് ട്രെയിലര്‍ പുറത്ത്. ഒക്ടോബര്‍ 15-ന് തിയറ്ററുകളില്‍ വന്‍ മാമാങ്കത്തിന് കളമൊരുങ്ങി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…

8 hours ago

കോ-പൈലറ്റ് ക്യാപ്റ്റനെ ആക്‌സ് ഉപയോഗിച്ച് ആക്രമിച്ച ഫ്‌ലൈ ദുബായ് സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വിമാനത്തില്‍ കൂടി അടിയന്തരാവസ്ഥ. ലണ്ടന്‍-ചിക്കാഗോ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ 28,000 അടി താഴ്ന്നു

ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…

9 hours ago

108 ആംബുലന്‍സുകളില്‍ ആന്റിവെനം ലഭ്യമെന്ന പ്രചാരണം വ്യാജം. കര്‍ശന നടപടിയെന്ന് അധികൃതര്‍

തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…

9 hours ago

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…

13 hours ago

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

19 hours ago