India

73-ാം റിപ്പബ്ലിക് നിറവിൽ ഭാരതം; ഇന്ത്യൻ ജനാധിപത്യം ലോകത്തിന് തന്നെ മാതൃകയെന്ന് രാഷ്‌ട്രപതി; റിപ്പബ്ലിക്ക് പരേഡിന്റെ തത്സമയക്കാഴ്ച രാവിലെ 9 മണി മുതൽ തത്വമയി നെറ്റ് വർക്കിൽ കാണാം

ദില്ലി: എഴുപത്തിമൂന്നാം റിപ്പബ്ലിക്ക് ദിന (Republic Day In India) നിറവിൽ രാജ്യം. ഒരു മഹാമാരിയുമായി പോരാടിക്കൊണ്ടിരിക്കുന്ന സമയത്ത് കനത്ത നിയന്ത്രണങ്ങളോടെയാണ് രാജ്യം ഇന്ന് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെ പരേഡ് സഞ്ചരിക്കുന്ന ദൂരം മൂന്ന് കിലോമീറ്ററായി ചുരുക്കി. 8.2 കിലോമീറ്ററായിരുന്നു മുൻപ് സഞ്ചരിച്ചിരുന്ന ദൂരം. വിജയ്ചൗക്കിൽ നിന്ന് തുടങ്ങുന്ന പരേഡ് ഇന്ത്യ ഗേറ്റിനടുത്തുള്ള നാഷണൽ സ്റ്റേഡിയത്തിൽ അവസാനിപ്പിക്കും. ഇത്തവണ വിശിഷ്ടാതിഥിയില്ല. ദില്ലി പോലീസ് കമ്മീഷണർ രാകേഷ് അസ്താനയുടെ നേതൃത്വത്തിൽ 27,000 പോലീസുകാരെ സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുണ്ട്. അതേസമയം, പരേഡിൽ പങ്കെടുക്കുന്ന ടീമുകളിലെ അംഗങ്ങളുടെ എണ്ണവും കുറച്ചിട്ടുണ്ട്. അതേസമയം റിപ്പബ്ലിക്ക് പരേഡിന്റെ തത്സമയക്കാഴ്ച രാവിലെ 9 മണി മുതൽ തത്വമയി നെറ്റ് വർക്കിൽ കാണാം

രാഷ്ട്രപതിയുൾപ്പെടെയുള്ള നേതാക്കൾ റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു. പോയ വർഷം ഒരുപാട് പാഠങ്ങൾ പഠിക്കാനായി. ജനങ്ങളെ ഒരുചരടിൽ കോർക്കുന്ന ഭാരതീയരുടെ പ്രതിഫലനമാണ് റിപ്പബ്ലിക് ദിനം. നമ്മുടെ ജനാധിപത്യത്തിന്റെ നാനാത്വവും ഊർജ്ജവും ലോകം മുഴുവൻ അഭിനന്ദിക്കുന്നതാണ്. ഈ അവസരത്തിൽ സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കാമെന്നും രാഷ്‌ട്രപതി പറഞ്ഞു.

‘റെസ് പബ്ലിക്ക’ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കുണ്ടായത്. ‘ജനക്ഷേമരാഷ്‌ട്രം’ എന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിന്റെ അർത്ഥം.പ്രത്യേക ഭരണഘടനയ്‌ക്ക് കീഴിൽ രാജ്യത്തെ ഭരണം നിർവ്വഹിക്കുന്നതിനുള്ള രാഷ്‌ട്രത്തലവനെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനിൽക്കുന്ന രാഷ്‌ട്രങ്ങളെയാണ് ‘റിപ്പബ്ലിക്ക്’ എന്ന് വിളിക്കുന്നത്.1950 ജനുവരി 26നാണ് ഇന്ത്യയുടെ ഭരണഘടന പ്രാബല്യത്തിൽ വരുന്നത്. ധാരാളം നാൾവഴികൾ പിന്നിട്ട ഇന്ത്യയുടെ സ്വന്തം ഭരണഘടന, നിയമപരമായി പ്രാബല്യത്തിൽ വന്ന ദിവസമാണ് റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. 1949 നവംബർ 26 നാണ് ഇന്ത്യൻ ഭരണഘടന ആദ്യമായി അംഗീകരിക്കപ്പടുന്നത്. അതിനാൽ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു.

B4 Admin

Recent Posts

24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ 14,500 കോടി രൂപയുടെ ബൃഹത് പദ്ധതി: ഊർജ്ജ മേഖലയിൽ ഭാരതത്തിന് ചരിത്രപരമായ മുന്നേറ്റം!

കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…

2 hours ago

ഭാരതരത്നം എൽ.കെ. അദ്വാനി നൂറാം വയസ്സിലേക്ക്: അദ്ദേഹത്തിന്റെ അടിയുറച്ച ആശയശുദ്ധിയെയും ഇച്ഛാശക്തിയെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…

2 hours ago

സനാതന ധർമ്മ പുനരുത്ഥാനത്തിന് വഴിവിളക്കായി സ്വാമി ദയാനന്ദ സരസ്വതിയുടെ തത്ത്വചിന്തകൾ; നിർവാൺ ദിവസിൽ ദീപ്തമായി ‘വേദങ്ങളിലേക്ക് മടങ്ങുക’ എന്ന ആഹ്വാനം!

ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…

2 hours ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തി: ആശംസകൾ കൈമാറി സാംസ്കാരിക ദീപോത്സവത്തിന് തുടക്കം!

രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

19 hours ago

ആർഷഭാരത പാരമ്പര്യവും സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ സമ്മേളനവും ആചാര്യ കുടുംബ സംഗമവും നവംബർ 8-ന്!

സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…

22 hours ago

കാരുണ്യത്തിന്റെ വലിയ മാതൃക തീർത്ത് നടൻ വിവേക് ഒബ്‌റോയ്: ‘രാമായണം’ സിനിമയ്ക്കായി ലഭിച്ച 6 കോടി രൂപ അർബുദ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്തു!

പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…

23 hours ago