Tuesday, May 7, 2024
spot_img

പാട്ടിന്റെ താളത്തിനൊത്ത് ഇന്ത്യൻ നാവികസേനാ സംഘത്തിന്റെ പരേഡ്: സോഷ്യൽ മീഡിയയിൽ തരംഗമായി ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡ് പരിശീലനം; വീഡിയോ കാണാം

ദില്ലി: സോഷ്യൽ മീഡിയയിൽ തരംഗമായി ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡ് പരിശീലനം (Republic Day Parade Rehearsal Video). ജനുവരി 26ന് നടക്കുന്ന ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പരിശീലനം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ റിപ്പബ്ലിക് ദിന റിഹേഴ്സലിനിടെ ഒരു പാട്ടിന്റെ താളത്തിനൊത്ത് ഇന്ത്യൻ നാവികസേനാ സംഘം ഊർജസ്വലതയോടെ പരേഡ് നടത്തുന്ന മനോഹരമായതും അഭിമാനമാനമുണർത്തുന്നതുമായ കാഴ്ച കാണാം.

അതേസമയം ഇത്തവണ കോവിഡ് വ്യാപനം മൂലം റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ വളരെ ലളിതമായാണ് നടക്കുന്നത്. കോവിഡ് വാക്സിന്റെ രണ്ടുഡോസുമെടുത്ത മുതിർന്നവർക്കും 15 വയസ്സിനുമുകളിലുള്ള കുട്ടികളിൽ ഒറ്റ ഡോസ് വാക്സിനെങ്കിലുമെടുത്തെങ്കിൽമാത്രം റിപ്പബ്ലിക് ദിനാഘോഷം കാണാനുള്ള അനുമതി. രാജ്യതലസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗം അലയടിക്കുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാമുൻകരുതലിന്റെ ഭാഗമായിട്ടുള്ള ഈ നിയന്ത്രണം. റിപ്പബ്ലിക് ദിന പരേഡ് കാണാനുള്ള പൊതുജനങ്ങളുടെ എണ്ണവും ഇത്തവണ വെട്ടിച്ചുരുക്കിയിട്ടുണ്ട്. 5000 മുതൽ പരമാവധി 8000 വരെ പേരെ മാത്രമേ സന്ദർശകഗാലറിയിൽ അനുവദിക്കൂ. ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള 24,000 കാണികളിൽ 19,000 പേർ ക്ഷണിക്കപ്പെട്ടവരായിരിക്കുമെന്ന് പ്രതിരോധമന്ത്രാലയം വൃത്തങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles