ഇന്ന് ജൂലൈ. 9. ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനത്തിന് ദേശീയ വിദ്യാർത്ഥി മുന്നേറ്റത്തിന് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന് 73 വയസ്സ് തികയുകയാണ്. അതെ എബിവിപി സ്‌ഥാപക ദിനം. ദേശീയതയിലേക്ക് കൈ പിടിച്ചുയർത്തിയ ഹൃദയസ്പന്ദനമാണ് എബിവിപി.!! ജീവിതത്തിൽ അഭിമാനവും.. ആത്മവിശ്വാസവും, പ്രതിസന്ധികളെ തരണം ചെയ്യാനുമുള്ള ശേഷിയും, പോരാട്ടവീര്യവും നൽകി പ്രസ്‌ഥാനം വിദ്യാർത്ഥികളെ വളർത്തി വലുതാക്കി..
സംഘപരിവാർ പ്രസ്ഥാനങ്ങളിൽ ഇത്രയധികം വെല്ലുവിളികൾ നേരിട്ട പ്രസ്ഥാനം വേറെയുണ്ടാവില്ല..ഭാരതാംബക്ക് ജയ് വിളിച്ചതിന്റെ പേരിൽ.. കാവി പതാക നെഞ്ചോടു ചേർത്തതിന്റ പേരിൽ.. കേരളത്തിലെ കലാലയങ്ങളിൽ പിടഞ്ഞു വീണു മരിച്ച വീര ബലിദാനികൾ.. അവർ വിളിച്ച വന്ദേമാതാരത്തിന്റെ പ്രതിധ്വനികളിൽ നിന്നും.. കേരളത്തിലെ കലാലയങ്ങളിൽ ദേശീയതയുടെ, രാജ്യസ്നേഹത്തിന്റെ.. ചങ്കുറപ്പിന്റെ, അതിജീവനത്തിന്റെ , പോരാട്ട വീര്യമുള്ള…. ‘സിംഹവിക്രമശാലികളായ’ പതിനായിരകണക്കിനു പ്രവർത്തകരെ സൃഷ്‌ടിക്കാൻ എബിവിപി ക്കു ഇന്നു സാധിച്ചിരിക്കുന്നു.!!
എബിവിപി കാലഘടത്തിലെ.. ബന്ധങ്ങളുടെ ഊഷ്മളത ജീവിത പ്രതിസന്ധിയിൽ പോലും പലർക്കും ഇന്നും താങ്ങും തണലുമാണ്.!!എബിവിപി പ്രവർത്തന കാലഘത്തിൽ പട്ടിണിയെ ആഘോഷമാക്കി ഒരു രൂപ പോലും കൈയിൽ ഇല്ലാതെ സംസ്‌ഥാസമ്മേളനം പോലും നടത്താനുള്ള ചങ്കൂറ്റമുള്ള ഒരേ ഒരു സംഘടനയെ ലോകത്തു ഉണ്ടാവുകയുള്ളു അതു എബിവിപിയാണ്.!!ഈ..ചങ്കൂറ്റമാണ് ഇന്നു എബിവിപികാരനായ പ്രധാനമന്ത്രിയെയും, ഉപ രാഷ്ട്രപതിയെയും..നിരവധി മുഖ്യമന്ത്രിമാരെയും ഗവർണർമാരെയും. സൃഷ്‌ടിക്കാൻ എബിവിപിക്കു സാധിച്ചത്..
അധികാരത്തിന്റെ സോപാനത്തിൽ നിന്നും ഒഴിഞ്ഞു സമൂഹത്തിന്റ വിവിധ മേഖലകളിൽ എബിവിപി നൽകിയ ഊർജത്തിൽ ജീവിതവിജയം കൈവരിച്ച പതിനായിരക്കണക്കിന് പേർ വേറെയും.. എബിവിപി അങ്ങിനെയാണ് ഒരു ഗംഗ പ്രവാഹം പോലെ ഒഴുകികൊണ്ടിരിക്കും. അതിൽ നിന്നും മുത്തുകളെയും, പവിഴങ്ങളെയും സൃഷ്ടിച്ചുകൊണ്ടു അതു അനുസ്യുതം ഒഴുകികൊണ്ടേയിരിക്കും..!! കേരളത്തിൽ പ്രസ്‌ഥാനത്തെ വളർത്താൻ വേണ്ടി ജീവൻ ആഹുതി ചെയ്ത വീര ബലിദാനികളുടെ ഓർമക്കൾക്കു മുന്നിൽ നമസ്കരിക്കുന്നു…
ദേശിയ മുന്നേറ്റത്തിന്റെ വിദ്യാർത്ഥി ശ്കതി……… ജ്ഞാനം ശീലം ഏകത…. എന്ന ആപ്തവാക്യവുമായി ഇന്നത്തെ വിദ്യർത്ഥി ഇന്നത്തെ പൗരൻ -വിദ്യാർത്ഥിശ്കതി രാഷ്ട്രശ്കതി….എന്ന് ഉരുവിട്ടുകൊണ്ട് എ ബി വി പി 72 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു നടന്നുവന്ന വഴിതാരയിലെ ഓരോ പുൽനാമ്പുകൾക്കും ഒട്ടേറെ കഥകൾ പറയാനുണ്ട് അതെല്ലാം ശ്രവിച്ചു ആദർശത്തിന്റെ കനൽ നെഞ്ചേറ്റി ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനം മുന്നോട്ട് കുതിക്കുകയാണ്. സമര ഭൂമിയുടെ ഉഷ്മളതയിൽ എന്റെ ചോര ഒഴുകി നിന്റേതുമായി അലിഞ്ഞു ഒന്നാകട്ടെ എന്ന് പ്രതിജ്ഞ മനസിൽ ഉറപ്പിച്ച് നെറികേടുകൾക്ക് നേരെ ശബ്‍ദം ഉയർത്തി ABVP മുന്നോട്ട്……
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

