Monday, September 28, 2026

75 ലക്ഷത്തിന്റെ ഭാഗ്യം തുണച്ചത് കൂലിപ്പണിക്കാരന്

കോട്ടയം: വിൻവിൻ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം കോട്ടയം സ്വദേശിയായ കൂലിപ്പണിക്കാരന്. തിങ്കളാഴ്ച നറുക്കെടുത്ത ഭാ​ഗ്യക്കുറിയുടെ w x 358520 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം ലഭിച്ചത്. മേച്ചേരിത്തറ മധു എന്ന ഗോപിയെ ആണ് ഇത്തവണ ഭാഗ്യം കനിഞ്ഞത്.

വീട്ടിലെ ദാരിദ്ര്യം മാറ്റാൻ രാപ്പകലില്ലാതെ കഷ്ട്ടപെടുന്നയാളാണ് മധു. തലേദിവസം പണി കഴിഞ്ഞു വരവേയാണ് തൃക്കൊടിത്താനം കോട്ടമുറിയിലെ മാജിക്ക് ലക്കിസെന്ററിൽ നിന്നും സമ്മാനാർഹമായ ടിക്കറ്റ് അദ്ദേഹം വാങ്ങിയത്. സമ്മാനാർഹമായ ടിക്കറ്റ് തൃക്കൊടിത്താനം സർവീസ് സഹകരണ ബാങ്കിൽ ഏൽപിച്ചു.

Related Articles

Latest Articles