കോതമംഗലം: കൊച്ചി-മധുര ദേശീയപാതയില്‍ കാര്‍ അപകടത്തില്‍പെട്ടു. അച്ഛനും മകനും ദാരുണാന്ത്യം, 6 പേര്‍ക്ക് പരിക്ക്. മൂന്നാറില്‍ നിന്ന് മടങ്ങിയ സംഘത്തിന്റെ കാറാണ് അപകടത്തില്‍പെട്ടത്.
വടുതല അരൂക്കുറ്റി കുറുവഞ്ചന്കാട് വീട്ടില്‍ കെ പി അബു (75), മകന് ശഫീഖ് (30) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 6 പേർ ചികിത്സയിലാണ്.
കോതമംഗലത്തിന് സമീപം അയ്യങ്കാവിലാണ് അപകടം നടന്നത്. അബുവിന്റെ ഭാര്യ സീനത് (62), ശഫീഖിന്റെ ഭാര്യ സുഫില (28), അബുവിന്റെ മകള്‍ അനീസ (36), മകന് മുഹമ്മദ് ശാന് (14), അയല്‍വാസി സുല്‍ഫിഖര്‍ (20), ബന്ധു അശ്കര്‍ എന്നിവര്‍ക്കാണ് പരിക്ക്.
മൂന്നാറില്‍ പോയി മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ഇനോവ കാര്‍ കോതമംഗലം അയ്യങ്കാവിന് സമീപം ബുധനാഴ്ച വെളുപ്പിന് 1.25ഓടെ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത ശേഷം മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നുവെന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു.

