Saturday, September 26, 2026

ആറ് കോടി പി.എഫ് അംഗങ്ങള്‍ക്ക് ആശ്വാസം: ഇ.പി.എഫ് നിക്ഷേപത്തിന് 8.65 ശതമാനം പലിശ നല്‍കാന്‍ തീരുമാനം

ദില്ലി: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇ.പി.എഫ് നിക്ഷേപത്തിന് 8.65 ശതമാനം പലിശ നല്‍കാനുളള എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ടിന്‍റെ തീരുമാനത്തെ തൊഴില്‍ മന്ത്രാലയം അംഗീകരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 8.55 ശതമാനമായിരുന്നു നിക്ഷേപത്തിന്‍റെ പലിശ.

കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‌വാറാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇ.പി.എഫ്.ഒയിലെ ആറുകോടി അംഗങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇ.പി.എഫ്.ഒ നിശ്ചയിച്ച നിരക്കാണിതെങ്കിലും തൊഴില്‍മന്ത്രാലയം തീരുമാനത്തെ എതിര്‍ത്തിരുന്നു. പിന്നീട് തീരുമാനം അംഗീകരിക്കുകയായിരുന്നു.

Related Articles

Latest Articles