Monday, May 20, 2024
spot_img

തൃപ്പൂണിത്തുറ സ്‌ഫോടത്തിൽ പൂർണമായി തകർന്നത് 8 വീടുകൾ! നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീട്ടുടമകൾ

കൊച്ചി: തൃപ്പൂണിത്തുറ പടക്ക സ്‌ഫോടനത്തിൽ 270 വീടുകൾക്ക് കേടുപാട് പറ്റിയെന്ന് കണക്ക്. സ്‌ഫോടനത്തിൽ 8 വീടുകൾ പൂർണമായും തകർന്നു. 40 വീടുകൾക്ക് ബലക്ഷയമുണ്ടായി. ചെറിയ നാശനഷ്ടങ്ങൾ ഉൾപ്പെടെയാണ് ഇത്രയധികം പരാതികളെത്തിയത്. വീട്ടുടമസ്ഥർക്ക് ഇന്നും രജിസ്റ്റർ ചെയ്യാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. സ്‌ഫോടനത്തിൻറെ ഉത്തരവാദികൾ നഷ്ടപരിഹാരം നൽഷണമെന്നാണ് വീട് തകർന്നവർ ആവശ്യപ്പെടുന്നത്.

അതേസമയം, സ്‌ഫോടനത്തിൻറെ പൂർണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കെന്ന് തൃപ്പൂണിത്തുറ നഗരസഭ കൗൻസിലർമാർ ചൂണ്ടിക്കാട്ടി. വീട് തകർന്നവർക്കും മറ്റും ക്ഷേത്രകമ്മറ്റി നഷ്ടപരിഹാരം നൽകണം. എല്ലാം പഴയപടിയാകാൻ കോടികൾ ചെലവ് വരും. വീട് നഷ്ടമായവരെ പുതിയകാവിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. രാത്രി ക്യാമ്പിൽ കിടന്ന് ഉറങ്ങാൻ സാധിക്കാത്തവരെയും ആരോഗ്യപ്രശ്‌നങ്ങളുള്ള പ്രായമായവരേയും ബന്ധുവീടുകളിലേക്കും മറ്റും മാറ്റി.

Related Articles

Latest Articles