കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ സ്ഫോടന പരമ്പരകളില്‍ എട്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ശ്രീലങ്കലെ മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലുമുണ്ടായ സ്ഫോടനങ്ങളില്‍ 290 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളിയും ഉള്‍പ്പെടുന്നു.

