Thursday, September 24, 2026

ആശങ്ക കനക്കുന്നു: കേരളത്തിൽ പുതിയ എട്ട് ഒമിക്രോണ്‍ കേസുകള്‍; ഒരാള്‍ക്ക് സമ്പര്‍ക്കം വഴി

തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോണ്‍ വകഭേദം മൂലമുള്ള പുതിയ എട്ട് കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം(1), കൊല്ലം(1), എറണാകുളം(2), തൃശ്ശൂർ(2), ആലപ്പുഴ(2) എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ കണക്ക്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 37ആയി.

തൃശ്ശൂര്‍ ജില്ലയില്‍ വകഭേദം സ്ഥിരീകരിച്ച ഒരാള്‍ നേരത്തെ രോഗബാധയുണ്ടായിരുന്ന ആളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്നതാണ്. മറ്റ് ഏഴുപേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ പോസിറ്റീവായ യുകെയില്‍ നിന്നും വന്ന എറണാകുളം സ്വദേശിയെ (39) ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

അതേസമയം രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. രോഗവ്യാപനം തടയാൻ നിയന്ത്രണ നടപടികൾ ആവശ്യമെങ്കിൽ സ്വീകരിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു.

Related Articles

Latest Articles