തീവ്രവാദത്തിനെതിരെ, തീവ്രവാദികൾക്ക് കുട പിടിക്കുന്ന ഭരണകൂടത്തിനെതിരെ നിരന്തരം സമൂഹ മാധ്യമങ്ങളിൽ ശബ്ദിക്കുന്ന തമിഴ് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് മാരിദാസ് (YouTuber Maridhas) ജയിൽ മോചിതനായി. തമിഴ്നാട്ടിലെ DMK സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്ത് മാരിദാസിനെ റിമാൻഡ് ചെയ്തിരുന്നു. മാരിദാസിനെതിരെയുള്ള നടപടികളിലൂടെ സംസ്ഥാന സർക്കാർ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം നടത്തുകയാണെന്ന് സംസ്ഥാനത്തെ ഹിന്ദു സംഘടനകൾ അഭിപ്രായപ്പെട്ടിരുന്നു.
തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ തബ്ലീഗി ജമാ അത്തിനെ വിമർശിച്ചതിന്റെ പേരിലാണ് പോലീസ് കേസെടുത്തത്. മതസ്പർദ്ധ യുണ്ടാക്കിയതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഒരു സംഘടനയെ വിമർശിക്കുന്നതിനെ മതത്തിനെതിരെയുള്ള നിലപാടായി കാണാനാവില്ല.
അദ്ദേഹത്തിന്റെ പേരിലുള്ള എല്ലാ കേസ്സുകളും കോടതി പ്രഥമ ദൃഷ്ട്യ തള്ളി. ജയിൽ മോചിതനാകുന്ന ആക്റ്റീവിസ്റ്റ് മാരിദാസ്സിനു ഗംഭീര സ്വീകരണമൊരുക്കുകയാണ് ഹിന്ദു സംഘടനകൾ. ആശയ പ്രചാരണത്തെ തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ തമിഴ്‌നാട് സർക്കാർ തീവ്രവാദികളെ പ്രീണിപ്പിക്കുവാനായി അടിച്ചമർത്തുകയാണ്.

