Wednesday, December 24, 2025

പ്രായപൂർത്തിയാകാത്ത ‘ഭർത്താവിനെ’ പീഡിപ്പിച്ചു; യുവതി പിടിയിൽ

കോയമ്പത്തൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച 19 കാരി പിടിയിൽ. പൊള്ളാച്ചിയിലാണ് സംഭവം. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെ യുവതി പോലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു.

പതിനൊന്നാം ക്ലാസ് പൂർത്തിയാക്കിയ യുവതി അയൽപക്കത്ത് താമസിക്കുന്ന 17 വയസുള്ള ആൺകുട്ടിയുമായി പ്രണയത്തിലാകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വ്യാഴാഴ്ച പൊള്ളാച്ചിയിൽ നിന്ന് ഒളിച്ചോടി പളനിയിലെത്തിയ ഇരുവരും ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്തതായും പോലീസ് പറയുന്നു. ലോഡ്ജിൽ മുറിയെടുക്കുകയും യുവതി ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പീഡനത്തിന് ശേഷം ആൺകുട്ടിക്ക് അടിവയറ്റിൽ കഠിനമായുവേദന അനുഭവപ്പെട്ടു.

ഇരുവരെയും ബന്ധം വേർപെടുത്തിയ ശേഷം ആൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് പൊള്ളാച്ചി പോലീസ് വ്യക്തമാക്കി. ഐപിസി സെക്ഷൻ 366 (തട്ടിക്കൊണ്ടുപോകൽ), പോക്സോ നിയമത്തിലെ 6 (5) എന്നിവ പ്രകാരം പെൺകുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles